Wednesday, March 28, 2012

ഉമ്മന്‍ചാണ്ടിക്കെതിരെ പറയുന്നവരെ അടിച്ചമര്‍ത്തുന്നു: വൈക്കം വിശ്വന്‍


അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ പ്രതിപക്ഷ പാര്‍ടികളിലെ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് മര്‍ദനമുണ്ടായോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ ഒന്നും പറയാന്‍ പാടില്ലാത്ത സ്ഥിതിയാണ്. വിമര്‍ശിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ യുവജനസംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും ലാത്തിച്ചാര്‍ജ് ചെയ്യുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ കോട്ടയത്ത് നടത്തിയ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈക്കം വിശ്വന്‍.

പെന്‍ഷന്‍പ്രായം 56 ആയി ഉയര്‍ത്തുന്നതിന്റെ ഫലമായി ജോലി കിട്ടാനുള്ള അവസരം നിഷേധിക്കപ്പെടുന്നത് ലക്ഷക്കണക്കിനു പേര്‍ക്കാണ്. ഇക്കാര്യമുയര്‍ത്തിയാണ് ഇടതുപക്ഷ യുവജനപ്രവര്‍ത്തകര്‍ സമരം ചെയ്തത്. എന്നാല്‍ സമരത്തെ ചോരയില്‍ മുക്കികൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സമരം മര്‍ദിച്ചൊതുക്കിയ എസ്പിക്ക് കോട്ടയത്ത് നടക്കുന്ന അക്രമങ്ങളെയും മാഫിയാസംഘങ്ങളെയും അടിച്ചമര്‍ത്താന്‍ കഴിയുന്നില്ല. സഹകരണ അക്കാദമിയുടെ ചെയര്‍മാനും ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുമായ കുഞ്ഞ് ഇല്ലംപള്ളി പൊലീസിന്റെ പിടലിക്ക് കുത്തിപിടിച്ചിട്ട് ഒരു നടപടിയും ഉണ്ടായില്ല. പൊലീസിനെ തല്ലിയവരെ എസ്പി തന്നെ സംരക്ഷിക്കുന്നു. വര്‍ക്കലയില്‍ പ്രഭാതസവാരിക്കിറങ്ങിയ ആളെ വെട്ടിക്കൊന്നവരെ സംരക്ഷിക്കാന്‍ ക്വട്ടേഷന്‍ എടുത്തിരിക്കുന്നത് ഗവ. ചീഫ് വിപ്പാണ്. പൊലീസിനകത്ത് റൗഡികളും മാഫിയാസംഘങ്ങളുമാണ് വരുന്നതെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നും ഉമ്മന്‍ചാണ്ടി മനസ്സിലാക്കണം. സമരം ചെയ്തവര്‍ക്ക് ഇനി ജീവിതം ഉണ്ടാകരുതെന്ന രീതിയിലാണ് പൊലീസ് മര്‍ദിച്ചത്. പ്രതിഷേധപ്രകടനം നടത്തിയതിനെതിരെയും കേസെടുത്തു. ഈ നയമാണ് സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരും. എല്‍ഡിഎഫ് ഒരുകാലത്തും പൊലീസുകാരോട് അനീതി കാട്ടിയിട്ടില്ല. അവരുടെ അധ്വാനഭാരം കുറച്ചുകൊണ്ടുവരാന്‍ മുന്നിട്ടിറങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കൂലിപ്പടയായി പൊലീസ് തരംതാഴുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു

കേരളത്തില്‍ നിയമവാഴ്ച അട്ടിമറിക്കുന്ന ഭരണം: എന്‍ കെ പ്രേമചന്ദ്രന്‍

കോട്ടയം: നിയമവാഴ്ച അട്ടിമറിക്കുന്ന ഭരണമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷ യുവജനസംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും ലാത്തിച്ചാര്‍ജ് ചെയ്യുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടും എല്‍ഡിഎഫ് നേതൃത്വത്തില്‍ കോട്ടയത്ത് നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ക്ക് ഒരു നീതിയും പ്രതിപക്ഷ പാര്‍ടികളോട് വേറൊരു രീതിയും എന്നതാണ് ഇവിടുത്തെ അവസ്ഥ. ജനാധിപത്യ മാര്‍ഗത്തിലൂടെ സമരം ചെയ്തവര്‍ക്കു നേരെ അക്രമം തുടര്‍ന്നാല്‍ കോട്ടയത്തു മാത്രമല്ല, കേരളത്തിലാകെ പ്രക്ഷോഭം ഉയര്‍ന്നുവരും. പിറവം തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഭൂരിപക്ഷം പറഞ്ഞാണ് പൊലീസുകാര്‍ ചെറുപ്പക്കാര്‍ക്കു മേല്‍ കുതിര കയറിയത്. ആര്‍ക്കാണ് ഇതിനുള്ള അധികാരം നല്‍കിയതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കു നേരെ നീതി നിഷേധമാണ് ഉമ്മന്‍ചാണ്ടി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പൊലീസ് നിഷ്ഠുരമായി നടത്തുന്ന മര്‍ദനം സംസ്ഥാന ഭരണത്തിന്റെ സംഭാവനയാണെന്ന് ജനം തിരിച്ചറിയണം. കോട്ടയത്തു മാത്രമല്ല മറ്റ് ജില്ലകളിലും മര്‍ദനം വ്യാപിപ്പിച്ചു. മര്‍ദനമേറ്റവരാരും പിന്തിരിഞ്ഞോടുന്നവരല്ല. സമരം ചെയ്യുന്നവരെ ലാത്തികൊണ്ട് അടിച്ചമര്‍ത്താമെന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 280312

2 comments:

  1. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ പ്രതിപക്ഷ പാര്‍ടികളിലെ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് മര്‍ദനമുണ്ടായോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ ഒന്നും പറയാന്‍ പാടില്ലാത്ത സ്ഥിതിയാണ്. വിമര്‍ശിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ യുവജനസംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും ലാത്തിച്ചാര്‍ജ് ചെയ്യുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ കോട്ടയത്ത് നടത്തിയ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈക്കം വിശ്വന്‍.

    ReplyDelete
  2. പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിനെതിരെ സമരത്തിനിറങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നു. അര്‍ധരാത്രി വീട് റെയ്ഡ്ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രവര്‍ത്തകരെ മൂന്നാംമുറയ്ക്ക് വിധേയമാക്കുകയാണ്. കോടതിയില്‍ കൊടുത്ത പ്രതിപ്പട്ടികയിലോ എഫ്ഐആറിലോ ഇല്ലാത്തവരുടെ വീടുകളിലാണ് അതിക്രമം. സമരത്തില്‍ പങ്കെടുക്കാത്തവരുടെ വീടുകളിലും പൊലീസ് ഭീഷണിപ്പെടുത്തുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെ അറസ്റ്റുചെയ്ത ബോവിക്കാനത്തെ ഗിരീഷിനെ നേരം വെളുക്കുന്നതുവരെ ഒറ്റക്കാലില്‍ നിര്‍ത്തി. കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലാണ് സംഭവം. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഗിരീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വെളുപ്പിന് ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക് സെക്രട്ടറി സുബൈറിന്റെ ബംബ്രാണയിലെ വീട്ടിലെത്തിയ പൊലീസിന്റെ അതിക്രമം മൂന്ന് മണിക്കൂര്‍ നീണ്ടു. ഹൃദ്രോഗിയായ ഉമ്മയെയും മറ്റ് സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലെത്തിയ പൊലീസുകാര്‍ വാതില്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. കുഴഞ്ഞുവീണ ഉമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാനും അനുവദിച്ചില്ല.

    ReplyDelete