Monday, March 26, 2012

നദീസംയോജനം: കേരളത്തിന്റെ നിലപാട് അപകടകരം- പി സി തോമസ്

പത്തനംതിട്ട: നദീസംയോജനം സംബന്ധിച്ച് സുപ്രീംകോടതി വ്യക്തമായ വിധി പറഞ്ഞിട്ടും അത് കേരളത്തിന് ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും വാദം ഒഴിഞ്ഞുമാറ്റമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ സംയോജന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ടടക്കം തയ്യാറാക്കി, അതുള്‍പ്പെടെ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ വിധിയുണ്ടായത്. 63 പേജുള്ള വിധിയില്‍ 12-ാം പേജില്‍ 16-ാം ഖണ്ഡികയില്‍ 16 സാധ്യതാ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതായി പറയുന്നുണ്ട്. അതില്‍ ഒന്നാണ് പമ്പ. വെബ്സൈറ്റിലും അത് കാണാം. എട്ടാംപേജില്‍ ദേശീയ പ്ലാനില്‍ കേരളത്തിന്റെ പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ തിരിച്ചുവിടുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാനം നടപ്പാക്കുന്നില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നും പറയുന്നു. ഇക്കാര്യം പരിശോധിക്കാന്‍ അമിക്കസ്ക്യൂറിയെ അധികാരപ്പെടുത്തിയിട്ടുമുണ്ട്. അപ്പീല്‍പോലും പോകാനാകാത്തവിധം കേരളം വെട്ടിലാണ്. റിവ്യു ഹര്‍ജി നല്‍കാമെന്നുമാത്രം.

സുപ്രീംകോടതി ഈ പ്രശ്നത്തെക്കുറിച്ച് 2002ല്‍ അയച്ച സുപ്രധാന നോട്ടീസിനു സമയം നീട്ടിക്കൊടുത്തിട്ടും മറുപടിപോലും അയച്ചില്ല എന്നും വിധിയിലുണ്ട്. യുഡിഎഫ് ഗവണ്‍മെന്റ് ആണ് അന്ന് ഭരിച്ചിരുന്നത് എന്നതും വകുപ്പുമന്ത്രി ആരായിരുന്നു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ 2002 ഒക്ടോബര്‍ 31ന് കേരളം ഉള്‍പ്പെടെ നദീസംയോജനം തത്വത്തില്‍ അംഗീകരിക്കുന്നതായി രേഖപ്പെടുത്തിയെന്നും വിധിയില്‍ വ്യക്തമാക്കുന്നു. കൊച്ചി ഹൈ എണ്ണ പര്യവേക്ഷണ പദ്ധതിയില്‍നിന്ന് പിന്മാറാനുള്ള എക്കണോമിക്സ് അഫയേഴ്സ് കമ്മിറ്റിയുടെ തീരുമാനംപുനഃപരിശോധിക്കണം. കേരളം അതിനായി പോരാടണം. ഇപ്പോള്‍ ഉപേക്ഷിച്ചിട്ട് ഭാവിയില്‍ റിലയന്‍സിനെ ഏല്‍പ്പിച്ചുകൊടുക്കാനുള്ള നീക്കമാണിതെന്ന് സംശയിക്കുന്നതായും തീരുമാനത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പി സി തോമസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ , സെക്രട്ടറി ബെന്നിപാറയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ വിലക്ക് ലംഘിച്ച് നദീസംയോജനത്തിനെതിരെ ജലസേചന മന്ത്രി

ഇരവിപേരൂര്‍ : പൊതു വേദിയില്‍ മുഖ്യമന്ത്രി വിലക്കിയിട്ടും വൈപ്പാര്‍ നദീസംയോജനത്തിനെതിരെ ജലസേചന മന്ത്രി പി ജെ ജോസഫ് പ്രതികരിച്ചു. തിരുവല്ല കുമ്പഴ റോഡിലെ വള്ളംകുളം പാലം ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി മുഖ്യമന്ത്രിയുടെ വിലക്ക് ലംഘിച്ചത്.

വൈപ്പാറിനെ കുറിച്ച് പറയാന്‍ തുടങ്ങുമ്പോള്‍ അതൊന്നും ഇവിടെ പറയേണ്ടന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇത് അംഗീകരിക്കാതെ നദീസംയോജനം കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ലന്ന് പി ജെ ജോസഫ് വ്യക്തമാക്കി. ഇത് നടപ്പിലാക്കുകയാണെങ്കില്‍ വേമ്പനാട്ടുകായല്‍ ഉപ്പുവെള്ളം കയറി കടല്‍ പോലെയാകും. പമ്പനദിയിലെ വെള്ളമുള്ളതുകൊണ്ടാണ് വേമ്പനാട്ട് കായല്‍ ഇന്നത്തെ നിലയിലെങ്കിലും നിലനില്‍ക്കുന്നത്. ദില്ലി ഐഐടിയിലെ സാങ്കേതിക വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. പമ്പാ അച്ചന്‍കോവില്‍ വൈപ്പാര്‍ നദീസംയോജനത്തിന് കേരളം ശക്തമായ ഏതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ വെള്ളം മിച്ചമുണ്ടെങ്കിലല്ലേ മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതുള്ളു. കേരളത്തിന്റെ കുടിവെള്ളം സംരക്ഷിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകും. പമ്പയിലെ വെള്ളം ശുദ്ധീകരിക്കാന്‍ ഏഷ്യന്‍ഡവലപ്പ്മെന്റ് ബാങ്ക് മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 260312

1 comment:

  1. നദീസംയോജനം സംബന്ധിച്ച് സുപ്രീംകോടതി വ്യക്തമായ വിധി പറഞ്ഞിട്ടും അത് കേരളത്തിന് ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും വാദം ഒഴിഞ്ഞുമാറ്റമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ സംയോജന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ടടക്കം തയ്യാറാക്കി, അതുള്‍പ്പെടെ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ വിധിയുണ്ടായത്. 63 പേജുള്ള വിധിയില്‍ 12-ാം പേജില്‍ 16-ാം ഖണ്ഡികയില്‍ 16 സാധ്യതാ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതായി പറയുന്നുണ്ട്. അതില്‍ ഒന്നാണ് പമ്പ. വെബ്സൈറ്റിലും അത് കാണാം. എട്ടാംപേജില്‍ ദേശീയ പ്ലാനില്‍ കേരളത്തിന്റെ പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ തിരിച്ചുവിടുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാനം നടപ്പാക്കുന്നില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നും പറയുന്നു. ഇക്കാര്യം പരിശോധിക്കാന്‍ അമിക്കസ്ക്യൂറിയെ അധികാരപ്പെടുത്തിയിട്ടുമുണ്ട്. അപ്പീല്‍പോലും പോകാനാകാത്തവിധം കേരളം വെട്ടിലാണ്. റിവ്യു ഹര്‍ജി നല്‍കാമെന്നുമാ

    ReplyDelete