Saturday, March 31, 2012

മഹാരാജാസ് യൂണിയന്‍ ചെയര്‍മാന്‍ രാജിവച്ചു


കെഎസ്യു ജില്ലാ നേതാക്കളുടെ മര്‍ദനമേറ്റ എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എ എ അജ്മല്‍ രാജിവച്ചു. കെഎസ്യുവിലെ വി ഡി സതീശന്‍ വിഭാഗം നേതാവായ അജ്മലിനെ വ്യാഴാഴ്ച വൈകിട്ടാണ് ഹൈബി ഈഡന്‍ അനുകൂലികളായ വിശാല ഐ വിഭാഗം മര്‍ദിച്ചത്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മഹാരാജാസ് കോളേജില്‍നിന്ന് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ ഹൈബി ഈഡന്‍ എംഎല്‍എ 50,000 രൂപ നല്‍കിയിരുന്നെന്നും ഇതില്‍ 10,000 രൂപ മാത്രമാണ് അജ്മല്‍ കോളേജില്‍ എല്‍പ്പിച്ചതെന്നും ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ ആരോപണം കളവാണെന്നും ജില്ലാ നേതൃത്വത്തിന്റെ മര്‍ദനത്തിലും മാനസികപീഡനത്തിലും മനംനൊന്താണ് രാജിയെന്ന് അജ്മല്‍ പറഞ്ഞു. വെള്ളിയാഴ്ച കോളേജ് ദിനാഘോഷത്തില്‍ അധ്യക്ഷപ്രസംഗത്തിനിടെയാണ് അജ്മല്‍ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് വേദിയില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ വി ആശലതയ്ക്കു കൈമാറി. ചെയര്‍മാന്റെ രാജിയോടെ മഹാരാജാസ് കോളേജില്‍ കെഎസ്യുവിന്റെ യൂണിയന്‍ ഭാരവാഹികളുടെ എണ്ണം രണ്ടായി ചുരുങ്ങി.

സഹിക്കാവുന്നതിലുമപ്പുറം ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ കെഎസ്യു ജില്ലാ-സംസ്ഥാന നേതൃത്വത്തില്‍നിന്ന് അനുഭവിച്ചുകഴിഞ്ഞെന്ന് അജ്മല്‍ ദേശാഭിമാനിയോട് പറഞ്ഞു. ഹൈബി ഈഡന്‍ പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം കെഎസ്യുവില്‍ മതിയെന്ന നിലപാടാണ് ജില്ലാ പ്രസിഡന്റിനുള്ളത്. ഹൈബിയോ, കെഎസ്യു ജില്ലാ നേതൃത്വമോ കലോത്സവത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ പണം തന്നിട്ടില്ല. ഉണ്ടെങ്കില്‍ തെളിയിക്കട്ടെ-അജ്മല്‍ പറഞ്ഞു. എന്നാല്‍ കലോത്സവഫണ്ടിലേക്ക് ഹൈബി ഈഡന്റെ സംഭാവനയാണെന്നു പറഞ്ഞ് 10,000 രൂപ അജ്മല്‍ നല്‍കിയിരുന്നതായി സ്റ്റാഫ് അഡൈ്വസര്‍ എം എസ് മുരളി പറഞ്ഞു.

deshabhimani 310312

1 comment:

  1. കെഎസ്യു ജില്ലാ നേതാക്കളുടെ മര്‍ദനമേറ്റ എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എ എ അജ്മല്‍ രാജിവച്ചു. കെഎസ്യുവിലെ വി ഡി സതീശന്‍ വിഭാഗം നേതാവായ അജ്മലിനെ വ്യാഴാഴ്ച വൈകിട്ടാണ് ഹൈബി ഈഡന്‍ അനുകൂലികളായ വിശാല ഐ വിഭാഗം മര്‍ദിച്ചത്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മഹാരാജാസ് കോളേജില്‍നിന്ന് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ ഹൈബി ഈഡന്‍ എംഎല്‍എ 50,000 രൂപ നല്‍കിയിരുന്നെന്നും ഇതില്‍ 10,000 രൂപ മാത്രമാണ് അജ്മല്‍ കോളേജില്‍ എല്‍പ്പിച്ചതെന്നും ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ ആരോപണം കളവാണെന്നും ജില്ലാ നേതൃത്വത്തിന്റെ മര്‍ദനത്തിലും മാനസികപീഡനത്തിലും മനംനൊന്താണ് രാജിയെന്ന് അജ്മല്‍ പറഞ്ഞു.

    ReplyDelete