Tuesday, March 27, 2012

പുതിയ അണക്കെട്ടിന് അപേക്ഷ കിട്ടിയിട്ടില്ലെന്ന് കേന്ദ്രം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് കേരളത്തിന്റെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജ്യസഭയില്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പുനഃനിര്‍മാണത്തിനുള്ള സാങ്കേതിക- സാമ്പത്തിക അനുമതിക്കായി ജലവിഭവമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ജലകമീഷന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് പി രാജീവിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പുതിയ അണക്കെട്ട് വരുന്നതുവരെ ഇപ്പോഴുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി സമ്മതിച്ചു. കേരള- തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നത് സംബന്ധിച്ച പരാമര്‍ശം മന്ത്രി മറുപടിയില്‍ നടത്തിയില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കോടതി നിയോഗിച്ച ഉന്നതാധികാരസമിതി വിദഗ്ധ ഏജന്‍സികളുടെ സഹായത്തോടെ പ്രശ്നം പരിശോധിച്ച് വരികയാണെന്നും മാത്രമാണ് മന്ത്രിയുടെ മറുപടി.

അണക്കെട്ടിന്റെ സുരക്ഷയ്ക്ക് നടപടി സ്വീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പൂര്‍ണമായും തള്ളിയെന്നാണ് ബന്‍സലിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിസംഘവും സര്‍വകക്ഷി സംഘവുമൊക്കെ ഡല്‍ഹിയില്‍ വന്ന പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും കണ്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു. കേരളം പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കാമെന്നായിരുന്നു പ്രധാനമന്ത്രി നല്‍കിയ ഉറപ്പ്. ഇതേ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒരു മാസത്തേക്ക് സമരം നിര്‍ത്തുകയും ഈ കാലയളവില്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. എന്നാല്‍, പ്രധാനമന്ത്രി നല്‍കിയ വാക്ക് പാലിക്കപ്പെട്ടിട്ടില്ലെന്ന് ജലവിഭവമന്ത്രി പാര്‍ലമെന്റില്‍ നല്‍കി വിശദീകരണം വ്യക്തമാക്കുന്നു.

deshabhimani 270312

1 comment:

  1. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് കേരളത്തിന്റെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജ്യസഭയില്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പുനഃനിര്‍മാണത്തിനുള്ള സാങ്കേതിക- സാമ്പത്തിക അനുമതിക്കായി ജലവിഭവമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ജലകമീഷന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് പി രാജീവിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പുതിയ അണക്കെട്ട് വരുന്നതുവരെ ഇപ്പോഴുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി സമ്മതിച്ചു. കേരള- തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നത് സംബന്ധിച്ച പരാമര്‍ശം മന്ത്രി മറുപടിയില്‍ നടത്തിയില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കോടതി നിയോഗിച്ച ഉന്നതാധികാരസമിതി വിദഗ്ധ ഏജന്‍സികളുടെ സഹായത്തോടെ പ്രശ്നം പരിശോധിച്ച് വരികയാണെന്നും മാത്രമാണ് മന്ത്രിയുടെ മറുപടി.

    ReplyDelete