Monday, April 30, 2012

ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ തിരികെ നല്‍കും: എം വി രാഘവന്‍


സിഎംപിക്ക് യുഡിഎഫ് നല്‍കിയ നക്കാപ്പിച്ച ബോര്‍ഡ്,കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്ന് സിഎംപി നേതാവ് എം വി രാഘവന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്മാരോട് രാജിക്കത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ചാലുടന്‍ മുഖ്യമന്ത്രിക്ക് കൈമാറും. മുന്നണി വിടുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍, ഇനിയും അവഗണന തുടരുകയാണെങ്കില്‍ യുഡിഎഫ് വിടുന്ന കാര്യം ആലോചിക്കും. ഘടകകക്ഷികളെ കണക്കിലെടുക്കാതെയുള്ള പോക്കില്‍ പ്രതിഷേധമുണ്ട്. ചില ഘടകകക്ഷികളോടു മാത്രം ആലോചിച്ചാണ് യുഡിഎഫില്‍ തീരുമാനമെടുക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. സിഎംപിയെ വേണ്ടരീതിയില്‍ പരിഗണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച് രണ്ടാഴ്ചമുമ്പ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെങ്കിലും മറുപടിയുണ്ടായില്ല. അഞ്ചുതവണ താന്‍ മത്സരിച്ച അഴീക്കോട് മണ്ഡലം പോലും ലീഗിനു നല്‍കി. തന്നെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും പലരും ശ്രമിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്റെ ഭരണനേട്ടം പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന് പണം കൊടുത്തതാണോ നേട്ടമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നെയ്യാറ്റിന്‍കരയില്‍ ആര്‍ക്കും എളുപ്പമല്ലെന്നും രാഘവന്‍ പറഞ്ഞു.

deshabhimani 300412

No comments:

Post a Comment