Friday, May 25, 2012

സംസ്ഥാനത്ത് പാന്‍മസാല നിരോധിച്ചു

സംസ്ഥാനത്ത് പാന്‍മസാല (ഗുട്ഖ) പൂര്‍ണ്ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിരോധനം ഇതു സംബന്ധിച്ച വിജ്ഞാപനത്തോടെ നിലവില്‍വന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2006ലെ ഭഭക്ഷ്യ സുരക്ഷാ നിയമവും ബന്ധപ്പെട്ട നിയന്ത്രണങ്ങളും പ്രകാരമാണ് നിരോധനം.

വായിലെ കാന്‍സര്‍ അടക്കം പാന്‍മസാലയുടെ ഉപയോഗം കാരണമുള്ള രോഗങ്ങള്‍ സംസ്ഥാനത്ത് ഗണ്യമായി വര്‍ധിച്ചതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി പാന്‍മസാല നിരോധനം ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്കാണ് അധികാരമെന്ന് പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സംസ്ഥാനം അതിന് നടപടികളാരംഭിച്ചത്. മധ്യപ്രദേശ് മാത്രമാണ് ഭക്ഷ്യസുരക്ഷ നിയമ പ്രകാരം ഈ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. പാന്‍മസാല നിരോധനം ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

deshabhimani 260512

No comments:

Post a Comment