Sunday, May 27, 2012

മുല്ലപ്പള്ളിയുടെ എംപി ഫണ്ട് ഭാര്യയുടെ ബാങ്കില്‍; പലിശ നഷ്ടം അരലക്ഷത്തിലേറെ


കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഫണ്ട് ഭാര്യ ജോലി ചെയ്യുന്ന ബാങ്കിലേക്കു മാറ്റിയതിലൂടെ പലിശ ഇനത്തില്‍ അരലക്ഷത്തിലധികം രൂപ ഖജനാവിന് നഷ്ടമായെന്ന് സംസ്ഥാന ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. കലക്ടറേറ്റില്‍ 22നും 23നും ധനകാര്യ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തായത്. പരാതിയെ തുടര്‍ന്നാണ് സെക്രട്ടറിയറ്റില്‍നിന്ന് അന്വേഷണസംഘം എത്തിയത്.

എംപി ഫണ്ടില്‍നിന്നുള്ള രണ്ടുകോടിയില്‍ 1.29 കോടി രൂപ ഭാര്യ ജോലി ചെയ്യുന്ന സിന്‍ഡിക്കറ്റ് ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. 2009 ജൂലൈ 20ന് കോഴിക്കോട് മലാപ്പറമ്പിലെ എസ്ബിഐ ശാഖയിലാണ് തുക ആദ്യം നിക്ഷേപിച്ചത്. ബാങ്കിന്റെ മാവൂര്‍ റോഡ് ശാഖയില്‍ നിക്ഷേപിക്കണമെന്ന് നിര്‍ദേശിച്ച് മുല്ലപ്പള്ളി കലക്ടര്‍ക്ക് കത്തയച്ചു. ആഗസ്ത് പത്തിനാണ് കത്തയച്ചത്. പലിശ കണക്കാക്കുന്നത് ത്രൈമാസാടിസ്ഥാനത്തിലായതിനാല്‍ പെട്ടെന്ന് തുക പിന്‍വലിച്ചാല്‍ അരലക്ഷത്തിലധികം രൂപ നഷ്ടമാകുമെന്ന് കലക്ടറേറ്റ് ധനവിഭാഗം മന്ത്രി മുല്ലപ്പള്ളിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍, മുല്ലപ്പള്ളി സമ്മതിച്ചില്ല. കലക്ടറുടെ വാക്കാലുള്ള നിര്‍ദേശപ്രകാരം 2009 സെപ്തംബര്‍ 19ന് തുക മാവൂര്‍ റോഡ് ശാഖയിലേക്കു മാറ്റി. ഇതുവഴി പലിശയിനത്തില്‍ ലഭിക്കേണ്ട 58,000 രൂപ ഖജനാവിന് നഷ്ടമായെന്ന് പരിശോധനയില്‍ കണ്ടെത്തി. ഭാര്യക്ക് പ്രൊമോഷന്‍ ലഭിക്കാന്‍ മുല്ലപ്പള്ളി ചട്ടം ലംഘിച്ച് എംപി ഫണ്ട് നിക്ഷേപിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

deshabhimani 270512

No comments:

Post a Comment