Wednesday, June 20, 2012

പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം ചെറുക്കുക: സിപിഐ എം


ടി പി ചന്ദ്രശേഖരന്‍ വധത്തെ മറയാക്കി സിപിഐ എം നെ തകര്‍ക്കാന്‍ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ കൂട്ടുചേര്‍ന്ന് ശ്രമിക്കുകയാണ്. കഴിഞ്ഞ ഒന്നരമാസക്കാലം, ഇടതുപക്ഷ വിരുദ്ധ ശക്തികളും, വലതുപക്ഷ മാധ്യമങ്ങളും ഒത്തുചേര്‍ന്ന് നടത്തുന്ന ഹീനമായ ഈ നീക്കത്തെ ചെറുത്ത് പരാജയപ്പെടുത്താന്‍ പാര്‍ടി സഖാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സംസ്ഥാന കമ്മറ്റി അഭ്യര്‍ഥിച്ചു. ചന്ദ്രശേഖരന്‍ വധക്കേസന്വേഷണം തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനുസരിച്ച് വഴിതിരിച്ച് വിട്ട്, സിപിഐ എം നെ കരിവാരിത്തേക്കാന്‍ യുഡിഎഫ് സര്‍ക്കാരും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ പാര്‍ടി അപലപിക്കുന്നു. കേസന്വേഷണം നിഷ്പക്ഷമായി നടത്തി, യഥാര്‍ത്ഥ കുറ്റവാളികളെ മുഴുവന്‍ നിയമത്തിന്റെ കരങ്ങളിലേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. തുടക്കം മുതല്‍ യുഡിഎഫ് നേതാക്കളും കേരള സര്‍ക്കാരും ഈ കേസില്‍ ഇടപെട്ട് നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധ നടപടികളില്‍നിന്ന് അവര്‍ പിന്തിരിയണം.

ചന്ദ്രശേഖരന്‍ വധം നീചവും നിഷ്ഠൂരവുമാണെന്നും അതിനെ അപലപിക്കുന്നുവെന്നും പാര്‍ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ കൊലപാതകത്തില്‍ സിപിഐ എം ന് യാതൊരു ബന്ധവുമില്ല. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യല്‍ പാര്‍ടിയുടെ നയമല്ല. പാര്‍ടിയുടെ ഈ പ്രഖ്യാപിത നിലപാടില്‍നിന്ന് വ്യതിചലിച്ച്, ഏതെങ്കിലും തലത്തിലുള്ള പാര്‍ടി സഖാക്കള്‍ക്ക് ചന്ദ്രശേഖരന്‍ വധവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് വ്യക്തമായാല്‍, അത്തരക്കാരുടെ പേരില്‍ പാര്‍ടി കര്‍ശനമായ സംഘടനാ നടപടി കൈക്കൊള്ളും. പാര്‍ടി നയങ്ങള്‍ക്ക് വിരുദ്ധമായ ഒരു പ്രവണതയും പാര്‍ടി വച്ചുപൊറുപ്പിക്കില്ല. ഈ കാര്യങ്ങള്‍ പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും സംശയരഹിതമായി പ്രഖ്യാപിച്ചതാണ്. സാമ്രാജ്യത്വത്തിനും കേന്ദ്രസര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ക്കും എതിരെ ഇന്ത്യന്‍ ജനതയെ അണിനിരത്തി, ഉശിരന്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പ്രമുഖമായ സിപിഐ എം നെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും ചെറുത്തു തോല്‍പ്പിക്കാന്‍ മുന്നോട്ടുവരണമെന്ന് മുഴുവന്‍ ബഹുജനങ്ങളോടും പാര്‍ടി സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

deshabhimani news

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധത്തെ മറയാക്കി സിപിഐ എം നെ തകര്‍ക്കാന്‍ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ കൂട്ടുചേര്‍ന്ന് ശ്രമിക്കുകയാണ്. കഴിഞ്ഞ ഒന്നരമാസക്കാലം, ഇടതുപക്ഷ വിരുദ്ധ ശക്തികളും, വലതുപക്ഷ മാധ്യമങ്ങളും ഒത്തുചേര്‍ന്ന് നടത്തുന്ന ഹീനമായ ഈ നീക്കത്തെ ചെറുത്ത് പരാജയപ്പെടുത്താന്‍ പാര്‍ടി സഖാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സംസ്ഥാന കമ്മറ്റി അഭ്യര്‍ഥിച്ചു. ചന്ദ്രശേഖരന്‍ വധക്കേസന്വേഷണം തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനുസരിച്ച് വഴിതിരിച്ച് വിട്ട്, സിപിഐ എം നെ കരിവാരിത്തേക്കാന്‍ യുഡിഎഫ് സര്‍ക്കാരും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ പാര്‍ടി അപലപിക്കുന്നു. കേസന്വേഷണം നിഷ്പക്ഷമായി നടത്തി, യഥാര്‍ത്ഥ കുറ്റവാളികളെ മുഴുവന്‍ നിയമത്തിന്റെ കരങ്ങളിലേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. തുടക്കം മുതല്‍ യുഡിഎഫ് നേതാക്കളും കേരള സര്‍ക്കാരും ഈ കേസില്‍ ഇടപെട്ട് നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധ നടപടികളില്‍നിന്ന് അവര്‍ പിന്തിരിയണം.

    ReplyDelete