Wednesday, July 25, 2012

സംസ്ഥാനത്തിന്റെ കടം 87,063.83 കോടിയായി കുതിച്ചുയര്‍ന്നു

യുഡിഎഫിന്റെ ഒരുവര്‍ഷത്തെ ഭരണത്തില്‍ സംസ്ഥാനത്തിന്റെ കടബാധ്യത 87,063.83 കോടിയായി കുതിച്ചുയര്‍ന്നു. ഇതനുസരിച്ച് ഓരോ കേരളീയനും 26,067 രൂപയുടെ കടക്കാരനാണ്. അക്കൗണ്ട് ജനറലിന്റെ മെയ് 31 വരെയുള്ള പ്രാഥമികകണക്കുപ്രകാരമാണിതെന്ന് ധനമന്ത്രി കെ എം മാണി നിയമസഭയെ രേഖാമൂലം അറിയിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേന്ദ്ര സര്‍ക്കാരില്‍നിന്ന് 6453.31 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. ഇതില്‍ 2924 കോടി എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടത്തിന്റെ തിരിച്ചടവിനായി പ്രത്യേക ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. നിയന്ത്രിതമായ കടമെടുപ്പിലൂടെ കടബാധ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും കെ എസ് സലീഖയെ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ റവന്യൂ കുടിശ്ശിക 4962 കോടിയാണെന്ന് മന്ത്രി പറഞ്ഞു. വനംവകുപ്പില്‍ 185.04 കോടിയും ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ 115.15 കോടിയും സ്റ്റേഷനറിവകുപ്പില്‍ 12.83 കോടിയും ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് 1.06 കോടിയും പൊലീസ്വകുപ്പ് 82.42 കോടിയുമാണ് കുടിശ്ശിക. പി കൃഷ്ണന്‍, രാജു എബ്രഹാം, ബി സത്യന്‍, ടി വി രാജേഷ് എന്നിവരെ മന്ത്രി അറിയിച്ചു.

deshabhimani 250712

No comments:

Post a Comment