Tuesday, July 31, 2012

റിസര്‍വ് ബാങ്ക് വായ്പാനയം: നിരക്കുകളില്‍ വ്യത്യാസമില്ല


റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റമില്ല.നിലവില്‍ റിപ്പോനിരക്ക് 8 ശതമാനവും കരുതല്‍ ധനാനുപാതം 4.75 ശതമാനവുമാണ്.അത് തുടരും. ധനക്കമ്മിയും, പണപ്പെരുപ്പവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാലാണ് വായ്പാനിരക്ക് അതേനിലയില്‍ നിലനിര്‍ത്താന്‍ കാരണം. വ്യാവസായിക രംഗത്തെ തളര്‍ച്ച മറികടക്കാന്‍ മുഖ്യ നിരക്കുകളില്‍ കുറവ് വരുത്തണം എന്ന വ്യവസായ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടാം പാദ വാര്‍ഷിക നയ അവലോകനയോഗത്തിനു മുന്നോടിയായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പുതിയ അനുമാനം റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരുന്നു. മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.5 ശതമാനമായി താഴുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. കഴിഞ്ഞ സര്‍വേയില്‍ 7.2 ശതമാനമായിരുന്നു അനുമാനം. ജൂണ്‍ 18ന് നടന്ന അവലോകനത്തില്‍ വായ്പാ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിരുന്നില്ല.

വായ്പാനിരക്കില്‍ കുറവ് വരുത്തുന്നത് ഫലത്തില്‍ പണപ്പെരുപ്പത്തിന് വഴിവെക്കും. വരള്‍ച്ചാവര്‍ഷത്തിന് സാധ്യതയുള്ളതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പ്രതീക്ഷിക്കുന്നുണ്ട്.2010 മാര്‍ച്ചിനുശേഷം റിസര്‍വ് ബാങ്ക് 13 തവണ അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. ഒരുതവണ മാത്രമാണ് നിരക്ക് കുറയ്ക്കുന്ന നടപടി കൈക്കൊണ്ടത്. നയങ്ങളില്‍ മാറ്റം വരുത്തേണ്ട സാഹര്യമില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.

deshabhimani news

1 comment:

  1. റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റമില്ല.നിലവില്‍ റിപ്പോനിരക്ക് 8 ശതമാനവും കരുതല്‍ ധനാനുപാതം 4.75 ശതമാനവുമാണ്.അത് തുടരും.

    ReplyDelete