Friday, July 27, 2012

അബ് കാരി നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി


അബ്കാരി നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന തീരുമാനവും ബാറുകള്‍ തമ്മിലുള്ള ദൂരപരിധി നിശ്ചയിച്ചതും ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ബെഞ്ച് റദ്ദാക്കിയത്. പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്ററും മുനിസിപ്പാലിറ്റി കോര്‍പറേഷന്‍ അതിര്‍ത്തികളില്‍ ഒരു കിലോമീറ്ററും എന്ന ദൂരപരിധി നിബന്ധനയും റദ്ദാക്കി. സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഈ തീരുമാനം തിരിച്ചടിയായെന്നും കോടതി നിരീക്ഷിച്ചു. അബ്കാരി നിയമഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍നായരും കെ വിനോദ്ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഭേദഗതി മദ്യഉപഭോഗം കുറച്ചുകൊണ്ടുവരാനാണെന്ന സര്‍ക്കാര്‍വാദം കോടതി തള്ളി.

അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഭേദഗതിയനുസരിച്ച് ത്രീ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തിയിരുന്നു. പുതുതായി ബാര്‍ലൈസന്‍സ് അനുവദിക്കുന്നത് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാക്കിയിരുന്നു. ബാറുകള്‍ തമ്മിലുള്ള ദൂരപരിധിയും നിശ്ചയിച്ചിരുന്നു. ഈ നിബന്ധനകളെല്ലാം ഭേദഗതി റദ്ദാക്കിയതിലൂടെ നിലവില്ലാതാകും.

deshabhimani news

1 comment:

  1. അബ്കാരി നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന തീരുമാനവും ബാറുകള്‍ തമ്മിലുള്ള ദൂരപരിധി നിശ്ചയിച്ചതും ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ബെഞ്ച് റദ്ദാക്കിയത്. പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്ററും മുനിസിപ്പാലിറ്റി കോര്‍പറേഷന്‍ അതിര്‍ത്തികളില്‍ ഒരു കിലോമീറ്ററും എന്ന ദൂരപരിധി നിബന്ധനയും റദ്ദാക്കി. സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഈ തീരുമാനം തിരിച്ചടിയായെന്നും കോടതി നിരീക്ഷിച്ചു. അബ്കാരി നിയമഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍നായരും കെ വിനോദ്ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഭേദഗതി മദ്യഉപഭോഗം കുറച്ചുകൊണ്ടുവരാനാണെന്ന സര്‍ക്കാര്‍വാദം കോടതി തള്ളി.

    ReplyDelete