Monday, August 27, 2012

ജെയ്താപുര്‍ ആണവനിലയം: കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം


ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് ജെയ്താപൂരില്‍ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ദേശീയ ഐക്യദാര്‍ഡ്യസമിതി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതി. ഇടതുപക്ഷ നേതാക്കളായ പ്രകാശ് കാരാട്ട്, സിതാറാംയെച്ചൂരി, എ ബി ബര്‍ദന്‍ എന്നിവരുംരാംവിലാസ് പാസ്വാന്‍, നമ്മ നാഗേശ്വര റാവു എം പി, കെ ഡാനിഷ് അലി, ഡി രാജ എന്നിവരുമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ആണവറിയാക്ടര്‍ സ്ഥാപിക്കാന്‍ ഫ്രാന്‍സിലെ അറീവ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നും ഐക്യദാര്‍ഡ്യസമിതി ആവശ്യപ്പെട്ടു. ശാസ്ത്രസാങ്കേതിക, സാമ്പത്തിക പരിശോധനയോ സുരക്ഷാ ഓഡിറ്റോ ഇല്ലാതെയാണ് ജെയ്താപൂരില്‍ ആണവനിലയം സ്ഥാപിക്കുന്നത്. അശാസ്ത്രീയവും&ാറമവെ; തെറ്റായതുമായ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയിട്ടുള്ളത്. പഠനം നടത്തിയ എന്‍ഇഇആര്‍ഐ എന്ന സംഘടന ആണവമേഖലയില്‍ വൈദഗ്ദ്യമില്ലാത്ത സ്ഥാപനമാണ്. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കൂടിയുണ്ടെങ്കില്‍ മാത്രമേ പദ്ധതി തുടങ്ങാനാവൂ. എന്നാല്‍ അറീവയുടെ റിയാക്ടറിന് ഇതുവരെയായും എഇആര്‍ബി അനുമതി നല്‍കിയിട്ടില്ല. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഗണിക്കാതെയാണ് മന്ത്രാലയം അുമതി നല്‍കിയിട്ടുള്ളത്. അറീവയുടെ 1650 മെഗാവാട്ട് യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടര്‍ ഇതുവരെയും പരീക്ഷണ വിധേയമാക്കിയിട്ടില്ല. മാത്രമല്ല ഫ്രഞ്ച് ആണവ വ്യവസായ ഓഡിറ്റ് നിശിതമായി വിമര്‍ശിച്ച ഈ റിയാക്ടറിന്റെ ഡിസൈന്‍ തന്നെ മാറ്റാനും തീരുമാനിച്ചിരിക്കുകയാണ്. അതിനാല്‍ ഈ റിയാക്ടര്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്നത് അപകടം ചെയ്യും. അറീവ റിയാക്ടറിന്റെ വിലയാകട്ടെ വളരെക്കൂടുതലുമാണ്. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. ജെയ്താപൂര്‍ പദ്ധതിയുടെ ചെലവ് ആണവോര്‍ജ കോര്‍പറേഷന്‍ രഹസ്യമായി വയ്ക്കുന്നതും സംശയമുണര്‍ത്തുന്നു.

ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 20 കോടി ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അതായത് യൂണിറ്റ് വൈദ്യുതിക്ക് ഒമ്പത് രൂപ നല്‍കേണ്ടി വരും. മഹരാഷ്ട്രയിലെ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്നതായിരിക്കില്ല ഈ വില. ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരിടത്ത് തന്നെ ആറ് റിയാക്ടര്‍ സ്ഥാപിക്കാനുള്ള പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മാത്രമല്ല റിയാക്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഉണ്ടാകുന്ന ആണവമാലിന്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഒരു പദ്ധതിയും മുന്നോട്ടുവെച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ ഈ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ഐക്യദാര്‍ഡ്യസമിതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ജെയ്താപുര്‍ ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ഐക്യദാര്‍ഢ്യ സമിതി

ന്യൂഡല്‍ഹി: ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് ജെയ്താപൂരില്‍ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ദേശീയ ഐക്യദാര്‍ഡ്യസമിതി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതി. ഇടതുപക്ഷ നേതാക്കളായ പ്രകാശ് കാരാട്ട്, സിതാറാംയെച്ചൂരി, എ ബി ബര്‍ദന്‍ എന്നിവരുംരാംവിലാസ് പാസ്വാന്‍, നമ്മ നാഗേശ്വര റാവു എം പി, കെ ഡാനിഷ് അലി, ഡി രാജ എന്നിവരുമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആണവറിയാക്ടര്‍ സ്ഥാപിക്കാന്‍ ഫ്രാന്‍സിലെ അറീവ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നും ഐക്യദാര്‍ഡ്യസമിതി ആവശ്യപ്പെട്ടു.

ശാസ്ത്രസാങ്കേതിക, സാമ്പത്തിക പരിശോധനയോ സുരക്ഷാ ഓഡിറ്റോ ഇല്ലാതെയാണ് ജെയ്താപൂരില്‍ ആണവനിലയം സ്ഥാപിക്കുന്നത്. അശാസ്ത്രീയവും തെറ്റായതുമായ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയിട്ടുള്ളത്. പഠനം നടത്തിയ എന്‍ഇഇആര്‍ഐ എന്ന സംഘടന ആണവമേഖലയില്‍ വൈദഗ്ദ്യമില്ലാത്ത സ്ഥാപനമാണ്. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കൂടിയുണ്ടെങ്കില്‍ മാത്രമേ പദ്ധതി തുടങ്ങാനാവൂ. എന്നാല്‍ അറീവയുടെ റിയാക്ടറിന് ഇതുവരെയായും എഇആര്‍ബി അനുമതി നല്‍കിയിട്ടില്ല. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഗണിക്കാതെയാണ് മന്ത്രാലയം അുമതി നല്‍കിയിട്ടുള്ളത്. അറീവയുടെ 1650 മെഗാവാട്ട് യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടര്‍ ഇതുവരെയും പരീക്ഷണ വിധേയമാക്കിയിട്ടില്ല. മാത്രമല്ല ഫ്രഞ്ച് ആണവ വ്യവസായ ഓഡിറ്റ് നിശിതമായി വിമര്‍ശിച്ച ഈ റിയാക്ടറിന്റെ ഡിസൈന്‍ തന്നെ മാറ്റാനും തീരുമാനിച്ചിരിക്കുകയാണ്. അതിനാല്‍ ഈ റിയാക്ടര്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്നത് അപകടം ചെയ്യും. അറീവ റിയാക്ടറിന്റെ വിലയാകട്ടെ വളരെക്കൂടുതലുമാണ്. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.

ജെയ്താപൂര്‍ പദ്ധതിയുടെ ചെലവ് ആണവോര്‍ജ കോര്‍പറേഷന്‍ രഹസ്യമായി വയ്ക്കുന്നതും സംശയമുണര്‍ത്തുന്നു. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 20 കോടി ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അതായത് യൂണിറ്റ് വൈദ്യുതിക്ക് ഒമ്പത് രൂപ നല്‍കേണ്ടി വരും. മഹരാഷ്ട്രയിലെ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്നതായിരിക്കില്ല ഈ വില. ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരിടത്ത് തന്നെ ആറ് റിയാക്ടര്‍ സ്ഥാപിക്കാനുള്ള പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മാത്രമല്ല റിയാക്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഉണ്ടാകുന്ന ആണവമാലിന്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഒരു പദ്ധതിയും മുന്നോട്ടുവെച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ ഈ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ഐക്യദാര്‍ഡ്യസമിതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

deshabhimani 270812

1 comment:

  1. ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് ജെയ്താപൂരില്‍ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ദേശീയ ഐക്യദാര്‍ഡ്യസമിതി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതി. ഇടതുപക്ഷ നേതാക്കളായ പ്രകാശ് കാരാട്ട്, സിതാറാംയെച്ചൂരി, എ ബി ബര്‍ദന്‍ എന്നിവരുംരാംവിലാസ് പാസ്വാന്‍, നമ്മ നാഗേശ്വര റാവു എം പി, കെ ഡാനിഷ് അലി, ഡി രാജ എന്നിവരുമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

    ReplyDelete