Saturday, November 24, 2012

ഐടിഐകളില്‍ എസ്എഫ്ഐക്ക് തിളക്കമാര്‍ന്ന വിജയം


സംസ്ഥാനത്തെ ഐടിഐകളില്‍ വിദ്യാര്‍ഥി യൂണിയനുകളിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് തിളക്കമാര്‍ന്ന വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 63 ഐടിഐകളില്‍ 54ലും എസ്എഫ്ഐ വിജയിച്ചു. ജില്ലയിലെ അഞ്ചില്‍ മൂന്ന് ഐടിഐകളില്‍ മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. മാറഞ്ചേരി, അരീക്കോട്, നിലമ്പൂര്‍ ഐടിഐകളില്‍ എസ്എഫ്ഐ സമ്പൂര്‍ണാധിപത്യം നേടി. പുഴക്കാട്ടിരി ഗവ. ഐടിഐയില്‍ കൗണ്‍സിലര്‍, ഫൈന്‍ആര്‍ട്സ് സീറ്റുകളില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മതനിരപേക്ഷ ക്യാമ്പസ് ജനകീയ വിദ്യാഭ്യാസം&ൃെൂൗീ;എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരളത്തിലെ ഐടിഐകളെ സ്വകാര്യവല്‍ക്കരിക്കുകയുംവിദ്യാഭ്യാസമേഖലയെ കോര്‍പറേറ്റ്വല്‍ക്കരിക്കുകയും കച്ചവടശക്തികള്‍ക്ക് തീറെഴുതുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താണ് ഈതെരഞ്ഞെടുപ്പുവിജയം. എസ്എഫ്ഐക്ക് ഉജ്വലവിജയം സമ്മാനിച്ച എല്ലാ വിദ്യാര്‍ഥികളെയും സംസ്ഥാന സെക്രട്ടറി ടി പി ബിനീഷുംപ്രസിഡന്റ് ഷിജുഖാനും അഭിവാദ്യംചെയ്തു. ഐടിഐകളും ഭാരവാഹികളും: അരീക്കോട് ഗവ. ഐടിഐ: തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നിലമ്പൂരില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന അനുമോദനയോഗം സിപിഐ എം ഏരിയാ സെക്രട്ടറി പി ടി ഉമ്മര്‍ ഉദ്ഘാടനംചെയ്തു. എന്‍ വേലുക്കുട്ടി, കെ റഹിം, പി കെ മുബഷീര്‍, എന്‍ എം ഷഫീഖ്, ശരത്രാജ് എന്നിവര്‍ സംസാരിച്ചു. എ കെ പ്രജീഷ്-ചെയര്‍മാന്‍, സഫീര്‍ ഇഖ്ബാന്‍-ജന. സെക്രട്ടറി, എം അര്‍ജുന്‍-കൗണ്‍സിലര്‍, ഇംത്യാസ് ബക്കര്‍-ജന.ക്യാപ്ടന്‍, അബില്‍ ജോസഫ്- ഫൈന്‍ ആര്‍ട്സ് സെക്രട്ടറി, മുബിന്‍ലാല്‍- എഡിറ്റര്‍. മാറഞ്ചേരി ഐടിഐ: ഇഷാം റഹ്മാന്‍- ചെയര്‍മാന്‍, ജസീല്‍-ജന. സെക്രട്ടറി, വിനയ്: ജന.ക്യാപ്ടന്‍, കെ എസ് ശരത്- കൗണ്‍സിലര്‍, ഫൈന്‍ ആര്‍ട്സ്: സി രമ്യ, അജേഷ്- എഡിറ്റര്‍. നിലമ്പൂര്‍ ഐടിഐ: ലെനിന്‍ദാസ്-ചെയര്‍മാന്‍, ശരത്-ജന. സെക്രട്ടറി, വൈശാഖ്-കൗണ്‍സിലര്‍, സുബിന്‍രാജ്-ജന.ക്യാപ്ടന്‍, രാജേഷ്-ഫൈന്‍ ആര്‍ട്സ് സെക്രട്ടറി. പുഴക്കാട്ടിരി ഐടിഐ: ഷഫീഖ്-കൗണ്‍സിലര്‍, ഹരിപ്രസാദ്- ഫൈന്‍ ആര്‍ട്സ് സെക്രട്ടറി.

കാസര്‍കോട് എംഎസ്എഫ് അക്രമം ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മിന്നുന്ന വിജയം

കാസര്‍കോട്: ജില്ലയില്‍ ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. കയ്യൂര്‍, മടിക്കൈ എരിക്കുളം ഐടിഐകളില്‍ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. പുല്ലൂര്‍ ഐടിഐയില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചു. സീതാംഗോളി ഐടിഐയില്‍ ആറില്‍ മൂന്നെണ്ണം നേടി. യുഡിഎസ്എഫ്- എബിവിപി സഖ്യമാണ് എസ്എഫ്ഐക്കെതിരെ മത്സരിച്ചത്. കാസര്‍കോട് ഐടിഐയില്‍ വോട്ടുചെയ്യാനെത്തിയ വിദ്യാര്‍ഥികളെ ബിസി റോഡില്‍ എംഎസ്എഫിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു. പിന്നീട് പൊലീസ് സാന്നിധ്യത്തിലാണ് കുറച്ച് എസ്എഫ്ഐ അനുഭാവികളായ വിദ്യാര്‍ഥികള്‍ക്ക് വോട്ടുചെയ്യാന്‍ സാധിച്ചത്. തെരഞ്ഞെടുപ്പിനുശേഷം കോളേജില്‍നിന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ മാരകായുധങ്ങളുമായി എംഎസ്എഫുകാര്‍ പാഞ്ഞടുത്തു. പെണ്‍കുട്ടികളുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ജീവരക്ഷാര്‍ഥം ഓടുമ്പോള്‍ എംഎസ്എഫുകാര്‍ പുറകില്‍നിന്ന് കല്ലെറിഞ്ഞു. വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ അഭ്യര്‍ഥിച്ച് അധ്യാപകര്‍ ഓടുന്നുണ്ടായിരുന്നു. ഐടിഐ പരിസരത്ത് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്പടിച്ചിരുന്നു. മതിയായ സുരക്ഷ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുവരുത്തണമെന്ന് എസ്എഫ്ഐ നേരത്തെ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. പ്രാണരക്ഷാര്‍ഥം ബാത്ത്റൂമില്‍ കയറിയ വിദ്യാര്‍ഥികളെ പിന്നീട് പ്രത്യേക പൊലീസ് വാഹനത്തില്‍ സുരക്ഷിത സ്ഥലത്ത് എത്തിക്കുകയായിരുന്നു.

ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ജയം

കല്‍പ്പറ്റ: ഐടിഐ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് മികച്ച ജയം. ചുള്ളിയോട് വനിതാ ഐടിഐയില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കല്‍പ്പറ്റ പുളിയാര്‍മല ഐടിഐയില്‍ കെഎസ്യു-എസ്എസ്ഒ-എംഎസ്എഫ്- എബിവിപി സഖ്യത്തെയാണ് എസ്എഫ്ഐ നേരിട്ടത്. രണ്ട് സീറ്റുകളില്‍ എസ്എഫ്ഐ വിജയിച്ചു. ചുള്ളിയോട് വനിതാ ഐടിഐയില്‍ വിയജിച്ചവര്‍: കെ എ ഫബീന (ചെയര്‍പേഴ്സണ്‍), ടി പി അതുല്യ (ജന.സെക്രട്ടറി), അശ്വതി(ജന.ക്യാപ്റ്റന്‍), നൗഷിബ (കെഎസ്ഐടിസി), പി സി ടിന്റുമോള്‍ (എഡിറ്റര്‍), ഇ വി സൈന (കള്‍ച്ചര്‍ അഫയേഴ്സ്). പുളിയാര്‍മലഐടിഐ: സനുപ്രസാദ്(ജന.സെക്രട്ടറി), എം പി വിവേക്ചന്ദ്രന്‍ (ജന.ക്യാപ്റ്റന്‍).

ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം

പാലക്കാട്: ഐടിഐ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് തകര്‍പ്പന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന നാല് ഐടിഐകളിലും യൂണിയന്‍ഭരണം എസ്എഫ്ഐ നിലനിര്‍ത്തി. വാണിയംകുളം, അട്ടപ്പാടി, മലമ്പുഴ, കുഴല്‍മന്ദം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാമനിര്‍ദേശപത്രികസമര്‍പ്പണം കഴിഞ്ഞപ്പോള്‍ത്തന്നെ വാണിയംകുളത്ത് മുഴുവന്‍സീറ്റിലും അട്ടപ്പാടിയില്‍ നാല്സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചിരുന്നു. ഇവിടങ്ങളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍പോലും കെഎസ്യുവും എബിവിപി സംഘടനകള്‍ക്ക് ആളില്ലായിരുന്നു. മതനിരപേക്ഷ ക്യാമ്പസിനും ജനകീയവിദ്യാഭ്യാസത്തിനും എന്ന സന്ദേശമുയര്‍ത്തിയാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേ മലമ്പുഴയില്‍ ആര്‍എസ്എസുകാരെ ഉപയോഗിച്ച് എബിവിപി മനഃപൂര്‍വം സംഘര്‍ഷത്തിനു ശ്രമിച്ചിരുന്നു. വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത എബിവിപിക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ എസ്എഫ്ഐ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് മര്‍ദിച്ചു. തെരഞ്ഞെടുപ്പ് അട്ടമറിക്കാനും എബിവിപി ശ്രമിച്ചു. കുഴല്‍മന്ദത്ത് കെഎസ്യു -എബിവിപി കൂട്ടുകെട്ടിനെയാണ് എസ്എഫ്ഐ തോല്‍പ്പിച്ചത്. പരസ്പരം വോട്ട്കച്ചവടം നടത്തി എസ്എഫ്ഐയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും മിന്നുന്ന വിജയമാണ് എസ്എഫ്ഐ നേടിയത്. എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച എല്ലാ വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. വിജയിച്ച എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍. മലമ്പുഴ: പി അരുണ്‍ (ചെയര്‍മാന്‍), എം കൃഷ്ണരാജ് (കൗണ്‍സിലര്‍), വി ശരത്കുമാര്‍ (കള്‍ച്ചറല്‍സെക്രട്ടറി), ടി അനീസ്കുമാര്‍(ജനറല്‍ ക്യാപ്റ്റന്‍), പി കെ സനൂപ്(എഡിറ്റര്‍). വാണിയംകുളം: കെ വി വിപിന്‍(ചെയര്‍മാന്‍), വി കെ അഭിലാഷ്(സെക്രട്ടറി), മിഥുന്‍ മുരളീധരന്‍(കൗണ്‍സിലര്‍), കെ ആര്‍ രേഷ്മ(കള്‍ച്ചറല്‍ അഫയേഴ്സ്), കെ ശിവരാജ് (ജനറല്‍ക്യാപ്റ്റന്‍), പി വിഷ്ണു(എഡിറ്റര്‍). അട്ടപ്പാടി: എം ശങ്കര്‍(ചെയര്‍മാന്‍), ശരണ്‍ചന്ദ്രന്‍(സെക്രട്ടറി), വി വിനീഷ്(കൗണ്‍സിലര്‍), കാളിമുത്തു(കള്‍ച്ചറല്‍ അഫയേഴ്സ്), ഇമാനുവല്‍ (ജനറല്‍ ക്യാപ്റ്റന്‍), റിയാസ്മോന്‍ (എഡിറ്റര്‍). കുഴല്‍മന്ദം: ജി ഗിരീഷ് (ചെയര്‍മാന്‍), കൃജിത്കുമാര്‍ (സെക്രട്ടറി), ബി വിഷ്ണു (കള്‍ച്ചറല്‍ അഫയേഴ്സ്), എസ് മേഘ (എഡിറ്റര്‍).

deshabhimani 241112

1 comment:

  1. സംസ്ഥാനത്തെ ഐടിഐകളില്‍ വിദ്യാര്‍ഥി യൂണിയനുകളിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് തിളക്കമാര്‍ന്ന വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 63 ഐടിഐകളില്‍ 54ലും എസ്എഫ്ഐ വിജയിച്ചു.

    ReplyDelete