Sunday, November 25, 2012

സിബിഎസ്ഇ സ്കൂളുകള്‍ ഭൂരിപക്ഷവും മത-സാമുദായിക സംഘടനകള്‍ക്ക്

സംസ്ഥാനത്ത് പുതുതായി അംഗീകാരം നല്‍കിയ സിബിഎസ്ഇ സ്കൂളുകളില്‍ ഭൂരിഭാഗവും വിവിധ മത-സാമുദായിക സംഘടനകള്‍ നടത്തുന്നത്. യുഡിഎഫ് അധികാരമേറ്റശേഷം 378 സിബിഎസ്ഇ സ്കൂളുകള്‍ക്കാണ് എന്‍ഒസി നല്‍കിയത്. 167 എണ്ണത്തിന് കഴിഞ്ഞദിവസമാണ് എന്‍ഒസി നല്‍കിയത്. ഇവയില്‍ 80 ശതമാനം മാനേജ്മെന്റുകളും ഏതെങ്കിലും മതവിഭാഗത്തെ പ്രതിനിധാനംചെയ്യുന്ന ട്രസ്റ്റുകളാണ്. 60 ശതമാനം സ്കൂളുകളുടെ പേരില്‍ത്തന്നെ മതപരമായ സൂചനയുണ്ട്.

അപേക്ഷിച്ച മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എന്‍ഒസി നല്‍കുകയെന്ന തലതിരിഞ്ഞ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. ആകെ 477 അപേക്ഷകളാണ് സര്‍ക്കാരിന്റെ മുമ്പിലുള്ളത്. അവശേഷിക്കുന്ന സ്കൂളുകള്‍ക്കുകൂടി അംഗീകാരം നല്‍കാന്‍ നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിലായി അംഗീകാരമില്ലാത്ത ആയിരത്തിലധികം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷ സമുദായത്തിന്റെ പേരില്‍ അപേക്ഷിച്ചാല്‍ പെട്ടെന്ന് അംഗീകാരം കിട്ടുമെന്നതാണ് ഈ രംഗത്തേക്ക് മതസംഘടനകള്‍ ഇറങ്ങിത്തിരിക്കാനുള്ള പ്രധാന കാരണം. സിബിഎസ്ഇ സ്കൂളുകള്‍ക്ക് വാരിക്കോരി അംഗീകാരം നല്‍കുന്ന നടപടി തുടര്‍ന്നാല്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് പൊതുവിദ്യാലയങ്ങള്‍ ഭാവിയില്‍ അടച്ചുപൂട്ടേണ്ടിവരും. സൗജന്യ വിദ്യാഭ്യാസമെന്ന ഭരണഘടനാ അവകാശംതന്നെ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടും.

deshabhimani 251112

1 comment:

  1. സംസ്ഥാനത്ത് പുതുതായി അംഗീകാരം നല്‍കിയ സിബിഎസ്ഇ സ്കൂളുകളില്‍ ഭൂരിഭാഗവും വിവിധ മത-സാമുദായിക സംഘടനകള്‍ നടത്തുന്നത്. യുഡിഎഫ് അധികാരമേറ്റശേഷം 378 സിബിഎസ്ഇ സ്കൂളുകള്‍ക്കാണ് എന്‍ഒസി നല്‍കിയത്. 167 എണ്ണത്തിന് കഴിഞ്ഞദിവസമാണ് എന്‍ഒസി നല്‍കിയത്. ഇവയില്‍ 80 ശതമാനം മാനേജ്മെന്റുകളും ഏതെങ്കിലും മതവിഭാഗത്തെ പ്രതിനിധാനംചെയ്യുന്ന ട്രസ്റ്റുകളാണ്. 60 ശതമാനം സ്കൂളുകളുടെ പേരില്‍ത്തന്നെ മതപരമായ സൂചനയുണ്ട്.

    ReplyDelete