Friday, January 25, 2013

സ്ത്രീകള്‍ക്ക് തുല്യാവകാശമെന്നതിനോട് യോജിപ്പില്ലെന്ന് മുജാഹിദും


കോഴിക്കോട്: സ്ത്രീ-പുരുഷ തുല്യാവകാശമെന്നതിനോട് യോജിപ്പില്ലെന്ന് കേരള നദ്വതുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനിയും ജനറല്‍ സെക്രട്ടറി എ പി അബ്ദുള്‍ഖാദര്‍ മൗലവിയും പറഞ്ഞു.

സ്ത്രീ- പുരുഷ സമത്വം പ്രകൃതി വിരുദ്ധമാണെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ നിലപാടിനോട് യോജിപ്പില്ലെന്ന് പറഞ്ഞാണ് മുജാഹിദ് നേതാക്കള്‍ സ്ത്രീ വിരുദ്ധനിലപാട് പ്രകടിപ്പിച്ചത്. സ്ത്രീയും പുരുഷനുമായി പ്രകൃതിപരമായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. അര്‍ഹമായ അവകാശവും സ്വാതന്ത്ര്യവും ആവശ്യമാണ്. സ്ത്രീകള്‍ക്ക് പുരുഷനാണ് സംരക്ഷണം നല്‍കേണ്ടത്. അതിലൊതുങ്ങി അവര്‍ കഴിയണം. വസ്ത്രധാരണം ഒരു പരിധിവരെ സ്ത്രീപീഡനത്തിന് കാരണമാകുന്നുണ്ട്. കാന്തപുരത്തിന്റെ തിരുകേശവുമായി ബന്ധപ്പെട്ട പള്ളി നിര്‍മാണത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം അംഗീകരിക്കാനാവില്ല. തിരുകേശപള്ളി ആത്മീയചൂഷണവും തട്ടിപ്പുമാണ്. കെഎന്‍എം നേതൃത്വത്തില്‍ തൗഹീദ് വിശുദ്ധിക്ക്, വിമോചനത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രചാരണം 27ന് മലപ്പുറത്തെ മോങ്ങത്ത് തുടങ്ങും. ഫെബ്രുവരി മൂന്നിന് എറണാകുളത്ത് പ്രചാരണസമ്മേളനവും നടത്തുമെന്നും ഇരുവരും പറഞ്ഞു.

deshabhimani 250113

No comments:

Post a Comment