Monday, February 25, 2013

തളിപ്പറമ്പില്‍ ലീഗുകാര്‍ തമ്മില്‍ സംഘര്‍ഷം


തളിപ്പറമ്പില്‍ ലീഗുകാര്‍ തമ്മില്‍ സംഘര്‍ഷം. ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളുടെ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ മറ്റൊരു വിഭാഗം ഇവരെ തടയാനെത്തി. ഇതേത്തുടര്‍ന്ന് പ്രസ് ഫോറത്തിനു സമീപം സംഘര്‍ഷം ഉടലെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ഷുക്കൂര്‍ വധക്കേസില്‍ ഗൂഡാലോചന നടത്തിയത് തങ്ങള്‍ സാക്ഷികളാണെന്ന മൊഴി കേസിലെ സാക്ഷികള്‍ തിരുത്തിയിരുന്നു. മൊഴി തിരുത്തുന്നതിനു പ്രേരിപ്പിച്ചത് ലീഗ് പ്രവര്‍ത്തകരും ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളുമായ കെ വി സലാം ഹാജിയും കെപി മുഹമ്മദ് അഷറഫുമാണെന്ന് ലീഗുകാര്‍ തന്നെ പ്രചാരണം നടത്തുന്നുണ്ട്. ഈ പ്രചാരണം ശരിയല്ലെന്ന് വിശദീകരിക്കാനായി വാര്‍ത്താസമ്മേളനത്തിനെത്തിയ ഇരുവരെയും പുറത്തിറങ്ങാനാവാത്ത വിധം ലീഗുകാര്‍ വളഞ്ഞു.

പൊലീസ് എത്തിയിട്ടും ഇരുവരെയും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. പൊലീസ് വാഹനത്തില്‍ ഇരുവരെയും കയറ്റിക്കൊണ്ടുപേകാന്‍ ശ്രമിച്ചപ്പോള്‍ ലീഗുകാര്‍ കല്ലെറിഞ്ഞു. പാണക്കാട് തങ്ങള്‍ ട്രസ്റ്റിന്റെ ഓഫീസും പഴക്കടയും എറിഞ്ഞു തകര്‍ത്തു. ഷുക്കൂര്‍ വധം നടക്കുന്ന സമയത്ത് സ്ഥലത്തു പോലും ഇല്ലാതിരുന്ന രണ്ടു സാക്ഷികളാണ് ഗൂഡാലോചന തങ്ങള്‍ കേട്ടുവെന്ന് മൊഴി കൊടുത്തത്. അടിസ്ഥാനമില്ലാത്ത കള്ളമൊഴി കോടതിയില്‍ ചോദ്യം ചെയ്യുമെന്നുറപ്പായതോടെ സാക്ഷികള്‍ യഥാര്‍ഥവിവരം കോടതിയില്‍ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ലീഗുകാര്‍ സാക്ഷികളെ വിദേശത്തേക്ക് കടത്തിയിരിക്കുകയാണ്.

deshabhimani 260213

No comments:

Post a Comment