Sunday, March 24, 2013

വോയേജര്‍ സൗരയൂഥ പരിധിക്ക് പുറത്ത്: നാസ


കേപ് കനാവെറല്‍: സൗരയൂഥങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കാന്‍ വിക്ഷേപിച്ച ബഹിരാകാശ പേടകം വോയേജര്‍ ഒന്ന് പരിധിക്കപ്പുറം കടന്നതായി നാസ.     വിക്ഷേപണം മുതല്‍ ദൂരത്തേക്ക് അകന്നു കൊണ്ടിരുന്ന പേടകം  സൗരയുഥത്തിന്റെ പരിധിക്കു പുറത്തേക്കു പോയതായാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചത്. 1977ലാണ് പേടകം വിക്ഷേപിച്ചത്.

ഇതുസംബന്ധിച്ച വിവരങ്ങള്‍  പേടകത്തില്‍ നിന്നുമാണ് ലഭിച്ചത്. 2012 ഓഗസ്റ്റില്‍ വോയേജറില്‍ നിന്നു ലഭിച്ച രശ്മികള്‍ സൗരയൂഥത്തിന്റെ അതിരായ കിയോപോസില്‍ നിന്നാണ്  .  എന്നാല്‍ വിവരം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണെന്നും  നാസ അറിയിച്ചിട്ടുണ്ട്.

ഊര്‍ജം കൂടിയ കണങ്ങളും കോസ്മിക് രശ്മികളും സൗരയുഥ പരിധിക്കു പുറത്തു നിന്നുള്ളതാണെന്നു ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്ന് 1,800 കോടി കിലോമീറ്ററുകള്‍ക്ക് അപ്പുറമാണു വോയേജര്‍ സ്ഥിതി ചെയ്യുന്നത്. ശനി, വ്യാഴം, യുറാനസ്, നെപ്ട്യൂണ്‍ തുടങ്ങിയ ഗ്രഹങ്ങളെപ്പറ്റി പഠിക്കാണു വോയേജര്‍1, വോയേജര്‍2 പേടകങ്ങള്‍ വിക്ഷേപിച്ചത്.

janayugom

No comments:

Post a Comment