Friday, April 26, 2013

ന്യൂയോര്‍ക്കില്‍ സിഗരറ്റുവാങ്ങാന്‍ 21 തികയണം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി 21 വയസാക്കും. 20,000ത്തോളം കൗമാര പുകവലിക്കാരുള്ള ന്യൂയോര്‍ക്ക് ഇതോടെ കൗമാരക്കാര്‍ക്കിടെ ലഹരിപദാര്‍ഥങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന യു എസിലെ ആദ്യ നഗരമായി മാറും. ന്യൂയോര്‍ക്ക് നഗരത്തിലെ കൗണ്‍സില്‍ സ്പീക്കര്‍ ക്രിസ്റ്റിന്‍ ഖ്വിന്‍ ആണ് ലഹരിപദാര്‍ഥങ്ങളുടെ വില്‍പ്പനക്കായുള്ള പ്രായപരിധി 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനുള്ള നിയമം നിര്‍ദേശിച്ചത്.

പ്രായപരിധി 21 ആക്കി ഉയര്‍ത്തുന്നതിലൂടെ കൗമാരക്കാരിലെ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം കുറയ്ക്കാനുമെന്ന് ന്യുയോര്‍ക്ക് ആരോഗ്യ മാനസിക വിഭാഗം പറഞ്ഞു.

janayugom 260413

ഗോവയില്‍ കടല്‍ത്തീരത്ത് മദ്യപാനം നിരോധിച്ചു

പനാജി: ഗോവയില്‍ കടല്‍ത്തീരത്ത് മദ്യപിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. കടപ്പുറത്ത് അവിടവിടെയായി ചിതറിക്കിടക്കുന്ന കുപ്പിക്കഷണങ്ങള്‍ കാലില്‍തറഞ്ഞ് വിനോദസഞ്ചാരികള്‍ക്ക് മുറിവേല്‍ക്കുന്നതും സ്ത്രീകളായ വിനോദസഞ്ചാരികള്‍ക്കുനേരെയുള്ള മദ്യപരുടെ അതിക്രമവും തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഗോവ ടൂറിസ്റ്റ് പ്ലെയ്സസ് (പ്രൊട്ടകഷ്ന്‍ ആന്‍ഡ് മെയിന്റനന്‍സ്) ആക്ട് പ്രകാരമാണ് നിരോധം നടപ്പാക്കിയത്. അതേസമയം, ബീച്ചില്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഹട്ടുകള്‍ക്കകത്തും ചില്ലറ വില്‍പ്പനശാലകള്‍ക്കകത്തും ഈ നിയമം ബാധകമല്ലെന്ന് ഗോവ ടൂറിസം ഡയറക്ടര്‍ നിഖില്‍ ദേശായി പറഞ്ഞു. ഗോവ പൊലീസിന്റെ ഒരു വിഭാഗമായ ഇന്ത്യ റിസര്‍വ് ബെറ്റാലിയന് നിയമം സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയതായും നിയമലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment