Monday, April 29, 2013

ദുരൂഹസാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം 67 സ്ത്രീകള്‍ മരിച്ചു


സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം  ദുരൂഹസാഹചര്യത്തില്‍ മരിച്ചത് 67 സ്ത്രീകള്‍. ഇതില്‍ കൂടുതല്‍ മരണവും നടന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. 16 സ്ത്രീകളാണ് ഇവിടെ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതെന്ന് സംസ്ഥാന വനിതാ കമ്മിഷനിലെ രേഖകള്‍ വ്യക്തമാക്കുന്നു.

കൊല്ലം ജില്ലയില്‍ മൂന്നു ദുരൂഹ മരണം നടന്നു. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഏഴു ദുരൂഹമരണങ്ങളാണുണ്ടായി. കോഴിക്കോട്ട് ഒമ്പതും തൃശൂരില്‍ ആറും ദൂരൂഹമരണങ്ങള്‍ കഴിഞ്ഞ വര്‍ഷമുണ്ടായി. പത്തനംതിട്ട -ഒന്ന്, ആലപ്പുഴ- രണ്ട്, കോട്ടയം- നാല്, എറണാകുളം- രണ്ട്, മലപ്പുറം- അഞ്ച്, കണ്ണൂര്‍- നാല്, കാസര്‍ഗോഡ് മൂന്ന് എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ ദുരൂഹ മരണങ്ങളുടെ കണക്കുകള്‍. അതേസമയം കര്‍ഷകരുടെ ആത്മഹത്യയില്‍ മുന്നില്‍നില്‍ക്കുന്ന വയനാട് ജില്ലയില്‍ ഒരു ദുരൂഹ മരണംപോലും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഈ വര്‍ഷം മാര്‍ച്ചുവരെ സംസ്ഥാനത്ത് 31 സ്ത്രീകള്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോട്ടയത്തും കണ്ണൂരും അഞ്ചു വീതവും തിരുവനന്തപുരത്തു നാലും ആലപ്പുഴയിലും തൃശൂരും കോഴിക്കോടും മൂന്നു വീതവും സ്ത്രീകളാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്. എറണാകുളം, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒരോ സ്ത്രീകള്‍ വീതം കൊല്ലപ്പെട്ടു.

2011 ല്‍ 103 പേരായിരുന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇതില്‍ തിരുവനന്തപുരം ജില്ലയിലായിരുന്നു അധികം പേരും മരിച്ചത് - 20 സ്ത്രീകള്‍. കൊല്ലത്ത് 15 സ്ത്രീകളും പാലക്കാട് 13 സ്ത്രീകളും 2011 ല്‍ മരിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്-ആറ്, കോട്ടയം, എറണാകുളം-ഏഴ്, മലപ്പുറം, കണ്ണൂര്‍-അഞ്ച്, തൃശൂര്‍, കാസര്‍ഗോഡ്-നാല്, ഇടുക്കി-മൂന്ന്, വയനാട്-രണ്ട്് എന്നിങ്ങനെയാണു മരിച്ചവരുടെ എണ്ണം.

2010 ല്‍ 110 സ്ത്രീകളാണു സംസ്ഥാനത്തു കൊല്ലപ്പെട്ടത്. 2010 ലും തിരുവനന്തപുരം ജില്ലയില്‍ 20 സ്ത്രീകള്‍ കൊല്ലപ്പെട്ടു. മലപ്പുറത്തു കൊല്ലപ്പെട്ടതു 16 സ്ത്രീകളായിരുന്നു. പാലക്കാട്- 12, ആലപ്പുഴയില്‍ 11, കോട്ടയത്തും കോഴിക്കോടും ഒമ്പത്, കൊല്ലത്ത് എട്ട്, കണ്ണൂരില്‍ ഏഴ് ഇടുക്കിയില്‍ അഞ്ച്, എറണാകുളത്തും പത്തനംതിട്ടയിലും നാല്, വയനാട് മൂന്ന്, തൃശൂര്‍ രണ്ട് എന്നിങ്ങനെ ദുരൂഹമരണങ്ങള്‍ സംഭവിച്ചു. സ്ത്രീകളുടെ അസ്വഭാവിക മരണത്തില്‍ സംസ്ഥാന വനിതാ കമ്മിഷനില്‍ പരാതിയായി ലഭിച്ച കേസുകളുടെ കണക്കു മാത്രമാണിത്.

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങളും കൊലപാതകങ്ങളും വനിതാ കമ്മിഷനില്‍ പരാതിയായി എത്താറില്ല. പൊലീസ് നേരിട്ട് അന്വേഷിക്കുന്ന കേസുകള്‍ കൂടി പരിശോധിച്ചാല്‍ ദുരൂഹ മരണങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കും.

janayugom 300413

No comments:

Post a Comment