Thursday, April 25, 2013

മാര്‍ക്കല്ല; മാതാപിതാക്കളെ അഭിമുഖീകരിക്കലാണ് പ്രശ്നം


എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചില്ല എന്ന വേവലാതിയല്ല ഇന്ന് കേരളത്തിലെ കുട്ടികളെ അലട്ടുന്നത്. മാതാപിതാക്കളോട് എങ്ങനെ പറയുമെന്നുള്ള ഭയമാണ്. എസ്എസ്എല്‍സി ഫലം വന്ന ഉടനെ കൗണ്‍സലിങ് സെന്ററുകളിലേക്ക് കോളുകളുടെ പ്രവാഹമായിരുന്നു.

""എനിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാന്‍ കഴിഞ്ഞില്ല. അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടില്ല, എനിക്ക് വീട്ടില്‍ പോകാന്‍ പേടിയാണ്"" എന്നുപറഞ്ഞാണ് ഒരു വിദ്യാര്‍ഥിനി ചൈല്‍ഡ്ലൈന്‍ കൗണ്‍സലിങ് സെന്ററിലേക്ക് വിളിച്ചത്. ഭൂരിഭാഗം കുട്ടികളും ഇതേ കാരണംപറഞ്ഞാണ് വിളിക്കുന്നത്.

സ്കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായ എനിക്ക് എ പ്ലസ് നേടാന്‍ കഴിഞ്ഞില്ല എന്ന സങ്കടവുമായി നിരവധി കുട്ടികള്‍ വിളിച്ചു. കൗണ്‍സലിങ് സെന്ററുകളിലേക്ക് വിളിക്കുന്ന കുട്ടികളില്‍നിന്ന് മാതാപിതാക്കളുടെ ഫോണ്‍നമ്പര്‍ വാങ്ങി അവരുമായി സംസാരിച്ചാണ് പ്രശ്നം പരിഹരിക്കുന്നത്. ചിലര്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷം പങ്കിടാനും വിളിക്കുന്നുണ്ട്. വീട്ടില്‍ എങ്ങനെ പറയുമെന്നോര്‍ത്ത് അധ്യാപകരോട് സങ്കടം പങ്കിടുന്ന കുട്ടികളും കുറവല്ല. മികച്ച വിജയം നേടിയാല്‍ സമ്മാനം തരാം എന്നുപറഞ്ഞ അച്ഛനോടും അമ്മയോടും എന്തുപറയുമെന്ന സങ്കടവുമുണ്ട് കുട്ടികള്‍ക്ക്.

deshabhimani 250413

No comments:

Post a Comment