Tuesday, July 16, 2013

ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: വ്യാപക അക്രമം; 3 മരണം

കൊല്‍ക്കത്ത: ബംഗാളില്‍ രണ്ടാംഘട്ട പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. ഒരു സിപിഐ എം പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ബര്‍ദ്വമാന്‍, ഹൂഗ്ലി, കിഴക്കന്‍ മിഡ്നാപുര്‍ എന്നീ ജില്ലകളിലായിരുന്നു രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. തൃണമൂലുകാര്‍ വ്യാപകമായി ആക്രമം നടത്തി. എല്ലായിടത്തും ബൂത്തുപിടിത്തവും ഉണ്ടായി. ബര്‍ദ്വമാന്‍ ജില്ലയില്‍ അസണ്‍സോള്‍ ജാമൂരിയ ഏരിയയില്‍ സിപിഐ എം സ്ഥാനാര്‍ഥി മൊനോവര ബിബിയുടെ ഭര്‍ത്താവും പാര്‍ടി പ്രവര്‍ത്തകനുമായ ഷേക്ക്ഹസമത്തിനെ തൃണമൂലുകാര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തി. ജാമൂരിയില്‍ മധുഡംഗ ഗ്രാമപഞ്ചായത്തില്‍ തൃണമൂലുകാര്‍ നടത്തിയ ബോംബാക്രമണത്തില്‍ രാജ്കുമാര്‍ കോറായെന്ന തൃണമൂലുകാരന്‍ മരിച്ചു. മംഗല്‍കോട്ട് ഏരിയയില്‍ ഹിലോജന ഗ്രാമപഞ്ചായത്തില്‍ കള്ളവോട്ടു ചെയ്യാനെത്തിയ കട്ടാമെല്ലിക്ക് എന്നയാള്‍ നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചു.

ബര്‍ദ്വമാനില്‍ കല്‍ന, റയ്ന, ഖേതുഗ്രാം മംഗല്‍കോട്ട്, പാണ്ഡുവ എന്നീ ബ്ലോക്കുകളിലാണ് തൃണമൂലുകാര്‍ ബൂത്ത് പിടിച്ചത്. ജില്ലയില്‍ 550 ബൂത്ത് തൃണമൂലുകാര്‍ കൈയേറിയതായി സിപിഐ എം ജില്ലാസെക്രട്ടറി അമല്‍ സര്‍ക്കാര്‍ അറിയിച്ചു. പലയിടത്തും സിപിഐ എം സ്ഥാനാര്‍ഥികളെയും ഏജന്റുമാരെയും തട്ടിക്കൊണ്ടുപോയി. ഹൂഗ്ലി, കിഴക്കന്‍ മിഡ്നാപുര്‍ എന്നിവിടങ്ങളിലും ബൂത്തുപിടിത്തവും അക്രമവും അരങ്ങേറി. അക്രമത്തില്‍ സ്ഥാനാര്‍ഥികളടക്കം നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഹൂഗ്ലിയില്‍ അരംബാഗ്, ധനേഖാലി, പോള്‍റായ് എന്നീ ഏരിയകളിലായിരുന്നു അക്രമം. കിഴക്കന്‍ മിഡ്നാപൂരിലെ കാന്തി, ഖേജുരി, ഭരത്പുര്‍, നന്ദിഗ്രാം എന്നിവിടങ്ങളില്‍ പ്രതിപക്ഷ ഏജന്റുമാരെ ബൂത്തുകളില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. ആകെ 50 ശതമാനം ബൂത്തുകളില്‍ മാത്രമാണ് കേന്ദ്രസേനയുണ്ടായിരുന്നത്. സിപിഐ എമ്മിന് വോട്ടുചെയ്യുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്ന് തൃണമൂല്‍ നേതാവായ സുഖേന്ദു അധികാരി എംപി ഭീഷണിപ്പെടുത്തി.
(ഗോപി)

ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി

കല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാഘട്ട തെരഞ്ഞെടുപ്പിനിടെയുണ്ടായ ബോംബാക്രമണത്തില്‍ സിപിഐ എം സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടു. തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അസന്‍ സോള്‍ മേഖലയിലെ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവായ മുഹമ്മദ് ഷെയ്ഖ് ഹസ്മത്ത് ആണ് കൊല്ലപ്പെട്ടത്.

ആറോളം പേര്‍ ചേര്‍ന്ന് വീട്ടിലേക്ക് ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ ആക്രമണങ്ങളെ തുടര്‍ന്ന് തൃതല തെരഞ്ഞെടുപ്പിലേക്കുള്ള പോളിങ് കുറഞ്ഞിട്ടുണ്ട്.

deshabhimani

No comments:

Post a Comment