Sunday, July 14, 2013

സോളാര്‍ അന്വേഷണത്തില്‍ ഗുരുതര വീഴ്ച: കെ മുരളീധരന്‍

സോളാര്‍ കുംഭകോണം അന്വേഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

ജോപ്പനെ അറസ്റ്റ്ചെയ്ത പൊലീസ് ജിക്കുമോനെയും സലിംരാജനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?. ജോപ്പന്‍ 300 ഫോണ്‍ വിളിച്ചെങ്കില്‍ ജിക്കുമോന്‍ 400 തവണ വിളിച്ചു. ഒരേ കുറ്റം ചെയതവരോട് രണ്ടുനീതി കാട്ടുന്നു. സരിത കസ്റ്റഡിയിലിരുന്ന് ഇടപാടുകാരെ വിളിച്ചതായും കാണുന്നു. ആഭ്യന്തരവകുപ്പില്‍ നിന്ന് സിഡികള്‍ നഷ്ടപ്പെട്ടത് ഗൗരവമുള്ള കാര്യം. അന്വേഷണത്തില്‍ ചില തടസ്സപ്പെടുത്തലുകളുണ്ട്. പഴുതുകള്‍ അടച്ചുള്ള അന്വേഷണമാണ് വേണ്ടത്.

ഇത്തരത്തില്‍ പോയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സംശയത്തോടെയായിരിക്കും യുഡിഎഫിനെ കാണുക. അത് തിരിച്ചടിക്കിടയാക്കും-മുരളീധരന്‍ പറഞ്ഞു. വിഎസിനെതിരെ ഗ്രനേഡ് എറിഞ്ഞത് പൊലീസിന്റെ ഗൂഢാലോചനയാണെന്നും മുരളീധരന്‍ ആരോപിച്ചു.

deshabhimani

No comments:

Post a Comment