Saturday, September 28, 2013

സോണിയയെ കാണാന്‍ ഘടകകക്ഷികള്‍ക്ക് 3 മിനിറ്റ്

വെള്ളിയാഴ്ച കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും കൂടികാഴ്ച നടത്തും. ലീഗിന് അഞ്ച് മിനിറ്റും മറ്റുള്ളവര്‍ക്ക് മൂന്ന് മിനിറ്റുമാണ് അനുവദിച്ചിട്ടുള്ളത്. സോളാര്‍ വിവാദവും സ്വര്‍ണക്കടത്തുകേസും സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്ത സാഹചര്യത്തില്‍ ഘടകകക്ഷികര്‍ തങ്ങളുടെ അഭിപ്രായം സോണിയയെ അറിയിച്ചേക്കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി നല്‍കണമെന്നത് ലീഗ് നേതാക്കള്‍ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടേക്കും . ലീഗ് വര്‍ഗീയ കക്ഷിയാണെന്ന വിധമുള്ള ചില നേതാക്കളുടെ പരാമര്‍ശങ്ങളും സോണിയ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

എന്നാല്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് സോണിയ ഗാന്ധിയെ തനിച്ചുകാണുവാന്‍ അനുമതി ലഭിച്ചിട്ടില്ല. സോളാര്‍ തട്ടിപ്പ്കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടെനും അത് കൈമാറാമെന്നും അറിയിച്ച് പി സി ജോര്‍ജ് സോണിയഗാന്ധിക്കയച്ച കത്ത് ഇതിനകം വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ പി സി ജോര്‍ജിന് കൂടി കാഴ്ചക്ക് സമയം അനുവദിക്കുമോയെന്ന് പറയാനാവില്ല.

യുഡിഎഫിലെ അഭിപ്രായ ഭിന്നത സ്വാഭാവികമാണെന്ന് കോഴിക്കോട് അനുസ്മരണ ചടങ്ങിനെത്തിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പഞ്ഞു. എല്ലാ ഘടകകക്ഷികളുമായുളള തര്‍ക്കങ്ങള്‍ സോണിയാഗാന്ധി നേരിട്ട് സംസാരിച്ച് പരിഹരിക്കും. അതത് പാര്‍ടികളിലെ പ്രശ്നങ്ങള്‍ നേതാക്കള്‍ ഇടപ്പെട്ട് പരിഹരിക്കണം. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായി നല്ല ബന്ധമാണ് കോണ്‍ഗ്രസിന് . ലീഗുമായും നല്ല ബന്ധമാണ്. അതിന് തടസ്സമാകുന്ന കാര്യങ്ങള്‍ ലീഗിന്റെ ഭാഗത്തുനിന്നും കോണഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.

deshabhimani

No comments:

Post a Comment