Sunday, October 6, 2013

സംഘശക്തി തെളിയിച്ച് ബാങ്ക് ജീവനക്കാരുടെ സമ്മേളനത്തിന് തുടക്കമായി


ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ കരുത്ത് തെളിയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി)യുടെ 11-ാം സംസ്ഥാന സമ്മേളനത്തിന് തിരുവല്ലയില്‍ ആവേശകരമായ തുടക്കം. മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സഖാവ് ദിലീപ് മുഖര്‍ജി നഗറില്‍ ശനിയാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പി വി ജോസ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. ബെഫി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രദീപ് ബിശ്വാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബെഫി പന്തളം ഏരിയ സെക്രട്ടറി സഹദേവന്റെ നേതൃത്വത്തിലുള്ള സംഘം സ്വാഗതഗാനം ആലപിച്ചു. പി വി ജോസ്, ആര്‍ മോഹന്‍, എന്‍ സുരേഷ്, എ അജയന്‍, പി എന്‍ രാജഗോപാലന്‍ നായര്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. സ്റ്റീയറിങ് കമ്മിറ്റി: കെ വി ജോര്‍ജ്, സി ജെ നന്ദകുമാര്‍, കെ ടി ബാബു, എന്‍ കുഞ്ഞമ്പുനായര്‍, എന്‍ കുഞ്ഞികൃഷ്ണന്‍, എം ജനാര്‍ദ്ദനന്‍. പ്രമേയകമ്മിറ്റി: സജീ വര്‍ഗീസ് (കണ്‍വീനര്‍), കെ ജെ സുധാകരന്‍, എം കെ സന്തോഷ്, ജോസ് ടി ഏബ്രഹാം. മിനിട്സ്: ഡി ജോണ്‍ (കണ്‍വീനര്‍), ഐ എം സതീശന്‍, കെ ആര്‍ സരളാഭായി, കെ പ്രകാശന്‍. ക്രഡന്‍ഷ്യന്‍: വി പി അബൂബേക്കര്‍ (കണ്‍വീനര്‍), കെ വിജയന്‍, ഏബ്രഹാം തോമസ്, പി എ ഓമന. മീഡിയ: എ അജയന്‍ (കണ്‍വീനര്‍), പി എന്‍ രാജഗോപാലന്‍നായര്‍. രജിസ്ട്രേഷന്‍: കെ എസ് രവീന്ദ്രന്‍ (കണ്‍വീനര്‍), വി എന്‍ കൃഷ്ണന്‍, കെ പി പ്രമോദ്, എസ് ഗോകുല്‍ദാസ്, സി കെ അശോകന്‍, എന്‍ രാജപ്പന്‍ എന്നിവരടങ്ങുന്ന സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഉച്ചയ്ക്കുശേഷം സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ തപന്‍സെന്നിന് ഉപഹാരമായി ആറന്മുള കണ്ണാടി സമര്‍പ്പിച്ചു. ഷാജു ആന്റണി, കെ ടി ബാബു എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു.

വൈകിട്ട് ആയിരക്കണക്കിന് ബാങ്ക് ജീവനക്കാര്‍ പങ്കെടുത്ത ഉജ്ജ്വല പ്രകടനം മുത്തൂരില്‍നിന്ന് ആരംഭിച്ചു. പബ്ലിക് സ്റ്റേഡിയത്തിലെ കെ ഐ കൊച്ചീപ്പന്‍മാപ്പിള നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഉദ്ഘാടനം ചെയ്തു. റിസര്‍വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍, കേരള ഗ്രാമീണ്‍ ബാങ്ക്, സഹകരണ ബാങ്കുകള്‍, നബാര്‍ഡ് എന്നിവയിലായി 22 ഘടക യൂണിയനുകളെയും 14 ജില്ലാ കമ്മിറ്റികളെയും പ്രതിനിധീകരിച്ച് അഞ്ഞൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

No comments:

Post a Comment