Wednesday, October 30, 2013

ഉമ്മന്‍ചാണ്ടി "ക്ലീന്‍ചിറ്റ്" നല്‍കി; പൊലീസ്രാജിന് വീര്യവും

കണ്ണൂരില്‍ പൊലീസ് നടപടി തടഞ്ഞത് താനാണെന്ന് ഉമ്മന്‍ചാണ്ടി ക്ലീന്‍ചിറ്റ് നല്‍കിയതിന്റെ ലക്ഷ്യം പൊലീസ് രാജിന് ശക്തിപകരാനെന്ന് വ്യക്തം. കണ്ടാലറിയുന്ന ആയിരം പേരെ പ്രതിചേര്‍ത്ത കേസില്‍ കിരാതമായ പൊലീസ് വേട്ടയാണ് നടക്കുന്നത്. അവസരം ഉപയോഗിച്ച് ഇടതുപക്ഷപ്രസ്ഥാനത്തെ അടിച്ചമര്‍ത്താമെന്ന വ്യാമോഹവും ഇതിനു പിന്നിലുണ്ട്. സുരക്ഷാപാളിച്ചയുടെ പേരില്‍ സ്ഥലംമാറ്റവും സസ്പെന്‍ഷനും പ്രതീക്ഷിച്ചിരുന്ന ഉന്നത പൊലീസുകാര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം വര്‍ധിതവീര്യം നല്‍കി. "പ്രതികള്‍" ക്കായുള്ള വേട്ടക്കും ശക്തി കൂടി.

ഗണ്‍മാനെ പിന്‍സീറ്റിലിരുത്തി മുന്‍സീറ്റില്‍ സിദ്ദിഖിനെ ഇരുത്തിയ നടപടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിമര്‍ശിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടി പൊലീസിനെ ന്യായീകരിച്ചത്. ഇതിനിടെഐജി സുരേഷ്രാജ് പുരോഹിത്, ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍, ജില്ലാ സ്പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി മുരളീധരന്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ എന്നിവരെ മാറ്റണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് മേളയില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് പൊലീസിലും അഭിപ്രായമുണ്ട്. സേനയ്ക്ക് കടുത്ത നാണക്കേടാണ് ഇത സമ്മാനിച്ചതെന്നാണ് വാദം.

ആയിരം പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് 18 പേരെ ജയിലലടച്ചു. നിരവധി പേര്‍ കസ്റ്റഡിയിലാണ്. മറ്റുള്ളവര്‍ക്കായി രാപ്പകല്‍ പൊലീസ് വീടുകയറുകയാണ്. സംശയമുള്ളവരെതേടിയുള്ള വേട്ടയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെപ്പോലും ഒഴിവാക്കുന്നില്ല. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയാണ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. തങ്ങളുടെ ജാഗ്രത തെളിയിക്കാന്‍ പൊലീസ് വിശദമായ നടപടികളാരംഭിച്ചു. കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍ പുനരാവര്‍ത്തിക്കുകയും ചെയ്തു. കാള്‍ടെക്സുമുതല്‍ പൊലീസ് മൈതാനി വരെ ഇന്നോവ കാര്‍ ഓടിച്ചു. എഡിജിപി ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവരാണ് കാറിലുണ്ടായിരുന്നത്. മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവയുടെ ഡ്രൈവറില്‍നിന്ന് മൊഴിയെടുത്തു.

deshabhimani

No comments:

Post a Comment