Sunday, October 27, 2013

ആറന്‍മുളയില്‍ വിമാനത്താവളം വേണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം

ആറന്‍മുളയില്‍ വിമാനത്താവളത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം. വിദേശ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് സംസ്ഥാനത്ത് നിലവിലുള്ള വിമാനത്താവളങ്ങള്‍ പര്യാപ്തമാണെന്നും മന്ത്രാലയം വിലയിരുത്തി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ആറന്മുളയില്‍ വിമാനത്താവളം ആവശ്യമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ആന്മുള വിമാനത്താവളത്തിനു വേണ്ടി മാത്രമായി കസ്റ്റംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.

കേരളത്തില്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കായി മൂന്ന് വിമാനത്താവളങ്ങള്‍ ഉണ്ട്. തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ നിന്നും തുല്യ ദൂരമുള്ള ആറന്‍മുളയില്‍ മറ്റൊരു വിമാനത്താവളം ആവശ്യമില്ലെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല പുതിയ വിമാനത്താവളത്തിനായി നിലവിലുള്ള കസ്റ്റംസ് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരും. അതിനു വേണ്ട അധികചെലവ് വിമാനക്കമ്പനികളില്‍ നിന്ന് ഈടാക്കേണ്ടി വരും.

പുതിയ വിമാനത്താവളം വന്നാല്‍ മറ്റു വിമാനത്താവളങ്ങളുടെ വരുമാനത്തെ ബാധിക്കും ഇത്തരം പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതിനാലാണ് വിമാനത്താവളം വേണ്ടെന്ന് കസ്റ്റംസ് ധനകാര്യ മന്ത്രാലയത്തെ അറിയിച്ചത്.

deshabhimani

No comments:

Post a Comment