Monday, October 28, 2013

ആക്രമിച്ചത് നാലംഗ ക്വട്ടേഷന് സംഘം: എല്‍ഡിഎഫ്

മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്തിയത് ചാലക്കുടിയില്‍ നിന്നുള്ള നാലംഗ ക്വട്ടേഷന്‍ സംഘമാണെന്ന് എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാക്കമ്മിറ്റിഅംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ പിന്നിലെ ഗൂഡാലോചന പുറത്ത്കൊണ്ടുവരണം. കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ഈ സംഘം കണ്ണൂരിലുണ്ടായിരുന്നു.ഇന്നലെയും അവരെ കണ്ടവരുണ്ട്. രാഷ്ട്രീയ പ്രേരിതമായി സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും താറടിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ കാണുന്നവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് കണ്‍വീനര്‍ കെ പി സഹദേവനും സിപിഐഎം ജില്ല സെക്രട്ടറി പി ജയരാജനും സംസ്ഥാനകമ്മിറ്റി അംഗം എംവി ഗോവിന്ദനും അടക്കമുള്ള നേതാക്കള്‍ പറഞ്ഞു. നവംബര്‍ 18ന് മുഖ്യമന്ത്രി വീണ്ടും കണ്ണൂരിലെത്തുമ്പോഴും സമാധാനപരമായ സമരം നടത്തുമെന്നും കരിങ്കൊടി കാണിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

കണ്ണുരില്‍ വച്ച് ഇത്തരത്തില്‍ ഒരാക്രമണമുണ്ടായാല്‍ അതിന് വിശ്വാസത കൂടും എന്ന് കരുതിയാകണം ഈ ആക്രമണം നടത്തിയത്. അത് ഉമ്മന്‍ചാണ്ടിക്ക് ഗുണമാകുമെന്നും കരുതിയാണ് നടത്തിയിട്ടുള്ളത്. അതിനാല്‍ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണമാണ് നടത്തേണ്ടത്. അല്ലാതെ കാണുന്നവയെരെല്ലാം വീട്ടില്‍നിന്നും പിടിച്ചുകൊണ്ടുപോവുകയല്ല വേണ്ടത്. നവംബര്‍ തിരുവഞ്ചൂരിന്റെ തിരകഥയില്‍ പൊലീസിലെ കോണ്‍ഗ്രസുകാര്‍ നടത്തിയ നാടകമാണ് ഇന്നലത്തെ സംഭവം. ഇ പി ജയരാജനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചയാളാണ് കെ സുധാകരന്‍. ആ സുധാകരനെ ന്യായീകരിക്കുന്നയാളാണ് മുഖ്യമന്ത്രി.

കുറച്ചുവര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പുതുപള്ളിയിലെ വീട് ആക്രമിക്കപ്പെട്ടിരുന്നു. ഡിവൈഎഫ്ഐക്കാരാണ് അതിന് പിന്നിലെന്നായിരുന്നു അന്ന് പ്രചാരണം. എന്നാല്‍ അതിന്റെ അന്വേഷണം എന്തായി. യൂത്ത് കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് മനസിലായപ്പോള്‍ അന്വേഷണം അവിടെ അവസാനിപ്പിച്ചു. ശരിയായ അന്വേഷണം ഇക്കാര്യത്തിലും വേണമെന്ന് നേതാക്കര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് പരിക്ക് : 1000 പേര്‍ക്കെതിരെ കേസെടുത്തു.

കണ്ണൂര്‍ : മുഖ്യമന്ത്രിക്ക് പരിക്കേറ്റ കേസില്‍ വധശ്രമക്കുറ്റം ചുമത്തി കണ്ണൂര്‍ ജില്ലയില്‍ 22പേരെ കസ്റ്റഡിയിലെടുത്തു . കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു. സിപിഐ എം നേതാക്കളായ പി കെ ശ്രീമതി, പി ജയരാജന്‍, എം വി ജയരാജന്‍, തുടങ്ങിവരെയടക്കം പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കാറിന്റെ ചില്ല് തകര്‍ന്ന് പരിക്കേല്‍ക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം കൂടുതല്‍ പരിശോധനക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് കാര്യമുള്ളതല്ല. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ രാവിലെ ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിക്ക് മൂന്ന് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇന്ന്കൂടി ആശുപത്രിയില്‍ കിടക്കണം. അദ്ദേഹത്തിന്റെ രണ്ടുദിവസത്തെ പരിപാടികള്‍ റദ്ദാക്കി. കൊല്ലത്ത് നാളെ നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടിയും മാറ്റി.

deshabhimani

No comments:

Post a Comment