Wednesday, December 25, 2013

കെഎസ്ആര്‍ടിസി കമ്പനിവല്‍ക്കരണം ആരംഭിച്ചു

സംസ്ഥാനമാകെ ഉയര്‍ന്ന എതിര്‍പ്പ് അവഗണിച്ച് കെഎസ്ആര്‍ടിസിയെ കമ്പനിവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിസര്‍ച്ച് കണ്‍സള്‍ട്ടന്റിനെ നിയമിച്ചു. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതിന് മാനേജ്മെന്റിനെ സഹായിക്കാനാണ് നിയമനം എന്നാണ് ചൊവ്വാഴ്ച ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. കെഎസ്ആര്‍ടിസിയുടെ ആസ്തിബാധ്യതകള്‍ കണക്കാക്കി ആസൂത്രണ ബോര്‍ഡ് നിര്‍ദേശിച്ച നടപടികള്‍ നടപ്പാക്കുന്നതിനാണ് നിയമനം. വിരമിച്ച ഇക്കണോമിക്സ് പ്രഫസര്‍ ശൂരനാട് സ്വദേശി ഡോ. കെ ആര്‍ രാധാകൃഷ്ണപിള്ളയെയാണ് റിസര്‍ച്ച് കണ്‍സള്‍ട്ടന്റായി പ്രതിമാസം 30,000 രൂപ നല്‍കി നിയമിച്ചിരിക്കുന്നത്. എന്നാല്‍, ഇദ്ദേഹത്തിന്റെ അപേക്ഷപ്രകാരമാണ് നിയമനമെന്ന് ഉത്തരവില്‍ പറഞ്ഞത് ദുരൂഹതയുളവാക്കുന്നു.

ഈ മാസം ആറിന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. മുമ്പ് നടന്ന ഡയറക്ടര്‍ ബോര്‍ഡുയോഗങ്ങളിലൊന്നും ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുമില്ല. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരവും സ്വന്തം മാനേജുമെന്റ്ുമുള്ള മൂന്ന് കമ്പനിയാക്കി വിഭജിച്ചശേഷം സ്വകാര്യവല്‍ക്കരണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലാണ് കമ്പനികള്‍ രൂപീകരിക്കുക. ജീവനക്കാരെക്കുറിച്ചോ അവരുടെ സേവന വ്യവസ്ഥകളെക്കുറിച്ചോ കമ്പനിവല്‍ക്കരണവുമായി ബന്ധപ്പെട്ട് ആസൂത്രണ ബോര്‍ഡ് ഇറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നില്ല. പെന്‍ഷനെക്കുറിച്ചും സൂചനയില്ല. 42,000 വരുന്ന സ്ഥിരവും അസ്ഥിരവുമായ തൊഴിലാളികളെയും 37,000 പെന്‍ഷന്‍കാരെയും കമ്പനിവല്‍ക്കരണം ദുരിതത്തിലാക്കും. പൊതുജനങ്ങള്‍ക്ക് ലഭിച്ചുവരുന്ന സേവനങ്ങള്‍ പലതും നിലയ്ക്കും.

deshabhimani

No comments:

Post a Comment