Tuesday, February 25, 2014

അമൃതാനന്ദമയി മഠത്തിനെതിരെ അന്വേഷണം വേണം: യുക്തിവാദിസംഘം

കൊച്ചി: അമൃതാനന്ദമയി മഠത്തില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചും അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ദുരൂഹ മരണങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള യുക്തിവാദിസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 20 വര്‍ഷമായി മഠത്തിലെ അന്തേവാസിയും അമൃതാനന്ദമയിയുടെ വിശ്വസ്തയുമായിരുന്ന ഗായത്രി എന്ന ഓസ്ട്രേലിയക്കാരി ഗെയ്ല്‍ ട്രെഡ്വെലിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ മഠത്തെക്കുറിച്ച് മുമ്പും കേരള യുക്തിവാദിസംഘം ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. 2012ല്‍ ബിഹാര്‍ സ്വദേശി സത്നാംസിങ് മഠത്തില്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍ മരിച്ചു. ആത്മീയതയുടെ മറവില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും വന്‍തോതില്‍ വിദേശ പണത്തിന്റെ വരവും അന്വേഷിക്കണമെന്ന് യുക്തിവാദിസംഘം ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് യുക്തിവാദിസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എഴുപുന്ന ഗോപിനാഥ്, എം എം അലിയാര്‍, ശൂരനാട് ഗോപന്‍, ഇ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment