Wednesday, May 21, 2014

ബാങ്ക് ജീവനക്കാര്‍ 23ന് പ്രതിഷേധിക്കും

രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ യൂണിയന്‍ മെയ് 23ന് പ്രതിഷേധപ്രകടനം നടത്തും. പൊതുമേഖലാ ബാങ്കുകളില്‍ കോര്‍പറേറ്റ് ഭരണം കൊണ്ടുവരണമെന്ന പി ജെ നായക് കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തുന്നത്.പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും വിവിധ യൂണിയനുകള്‍ അറിയിച്ചു. പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം 50 ശതമാനത്തില്‍ താഴെയായി കുറയ്ക്കണമെന്ന് കാണിച്ച് കഴിഞ്ഞ ആഴ്ചയാണ് നായക് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അക്സിസ് ബാങ്ക് ചെയര്‍മാനായ പി ജെ നായക് അധ്യക്ഷനായ ആര്‍ബിഐ വര്‍ക്കിംഗ് കമ്മിറ്റിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിനെതിരെ അഞ്ച് ദേശീയ സംഘടനകളാണ് പ്രതിഷേധപ്രകടനം നടത്തുന്നത്. 10 ലക്ഷത്തോളം ജീവനക്കാരാണ് വിവിധ യൂണിയനുകളിലുള്ളത്. ഓള്‍ ഇന്ത്യ എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഗ്രസ് എന്നീ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

deshabhimani

No comments:

Post a Comment