Wednesday, May 21, 2014

എസ്ബിഐ- റിലയന്‍സ് കരാര്‍: സ്വകാര്യവല്‍ക്കരണത്തിന്റെ പുതിയ മുഖം- വി കെ പ്രസാദ്

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനത്തെ സര്‍ക്കാര്‍ ലേബലില്‍ നിലനിര്‍ത്തി സ്വകാര്യവല്‍ക്കരിക്കുന്ന പുതിയ പദ്ധതിയാണ് എസ്ബിഐ- റിലയന്‍സ് കരാറിലൂടെ നടപ്പിലായിരിക്കുന്നതെന്ന് സാമ്പത്തികകാര്യ ലേഖകനും മാധ്യമ നിരീക്ഷകനുമായ വി കെ പ്രസാദ് പറഞ്ഞു. ആഗോളവല്‍ക്കരണത്തിനെതിരെ ജനങ്ങള്‍(പിഎജി) സംഘടിപ്പിച്ച "എസ്ബിഐയെ റിലയന്‍സ് വിഴുങ്ങുമ്പോള്‍" ഓപ്പണ്‍ ഫോറത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

എസ്ബിഐയുടെ 95 ശതമാനം സേവനങ്ങളും റിലയന്‍സിന് നടത്തിപ്പിന് നല്‍കുന്നതിലൂടെ ബാങ്കിന്റെ മൂലധനവും ലാഭവുമെല്ലാം യഥേഷ്ടം കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിക്കുകയാണ്. ചെറുകിട ഇടപാടുകാരും കൃഷിക്കാരും സംരംഭകരുമടങ്ങുന്ന ഭൂരിഭാഗം ഇടപാടുകാരും മുഖ്യധാരയില്‍ നിന്ന് ഇതോടെ പുറത്താകും. കോര്‍പറേറ്റുകള്‍ക്കും സമ്പന്ന ഇടപാടുകാര്‍ക്കും മത്രമായി ബാങ്കിങ് സേവനങ്ങള്‍ പരിമിതപ്പെടുത്തും. ചെറിയ തുകയുടെ നിക്ഷേപം-പിന്‍വലിക്കല്‍ എന്നിവ ഒഴിവാക്കപ്പെടുമെന്ന് പറഞ്ഞ കരാറില്‍ ഇതിന്റെ പരിധി പറഞ്ഞിട്ടില്ല. ബാങ്കിങ് മേഖലയിലെ സേവനങ്ങളെ പലതായി വിഭജിച്ച് ചെറുകിട സേവനങ്ങള്‍ നല്‍കുന്ന നിരവധി സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനും പദ്ധതിയുണ്ട്. കിയോസ്ക്കുകള്‍ എന്ന പേരില്‍ ഇത്തരം ശാഖകള്‍ തുങ്ങുന്നതിന് റിലയന്‍സ് അപേക്ഷ നല്‍കിയിട്ടുണ്ട്. ബാങ്കിങ് മേഖലയുടെ സേവനം ലഭിച്ചിട്ടില്ലാത്ത ജനവിഭാഗങ്ങളെകൂടി ഉള്‍പ്പെടുത്തിയ പരിഷ്ക്കരണമാണ് സര്‍ക്കാര്‍ നയപ്രഖ്യാപനത്തിലുണ്ടായിരുന്നതെങ്കിലും ആര്‍ബിഐ നിയമിച്ച വിവിധ ബാങ്കിങ് പരിഷ്ക്കരണ സമിതികള്‍ ഇതിനെ വഴിതിരിച്ചുവിട്ട് കോര്‍പറേറ്റ് വല്‍ക്കരണത്തിനാണ് ആക്കംകൂട്ടിയത്. എഐആര്‍ആര്‍ബിഇഎ അഖിലേന്ത്യാ പ്രസിഡന്റ സി രാജീവന്‍ അധ്യക്ഷനായി. കെ അജയന്‍ സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment